എനിക്ക് പോർച്ചുഗലിന്റെ ക്യാപ്റ്റനാവണം : തുറന്ന് പറഞ്ഞ് ലിയാവോ!

യൂറോ യോഗ്യതയിൽ നടക്കുന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പോർച്ചുഗലിന്റെ എതിരാളികൾ സ്ലോവാക്യയാണ്. വരുന്ന വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:15നാണ് ഈയൊരു മത്സരം അരങ്ങേറുക. പോർച്ചുഗല്ലിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ തകർപ്പൻ ഫോമിലാണ് പോർച്ചുഗൽ ദേശീയ ടീം കളിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള വമ്പൻ താരനിര തന്നെ ഈ മത്സരത്തിൽ കളിക്കും.Ac മിലാന്റെ സൂപ്പർ താരമായ റഫയേൽ ലിയാവോയും ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിൽ പോർച്ചുഗീസ് ദേശീയ ടീമിന്റെ ക്യാപ്റ്റനായി മാറാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം ലിയാവോ തുറന്നു പറഞ്ഞിട്ടുണ്ട്.ഇന്നലത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ലിയാവോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” തീർച്ചയായും ഒരു ദിവസം പോർച്ചുഗീസ് ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നിമിഷമായിരിക്കും.എന്റെ കരിയറിനും എന്റെ കുടുംബത്തിനും അത് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും. ഒരുപാട് അഭിമാനിക്കാൻ വക നൽകുന്ന ഒരു കാര്യം തന്നെയായിരിക്കും അത് ” ഇതാണ് ലിയാവോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗീസ് ദേശീയ ടീമിന്റെ ക്യാപ്റ്റൻ. യൂറോ യോഗ്യതയിൽ ആകെ കളിച്ച ആറു മത്സരങ്ങളിലും വിജയിക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്.യോഗ്യത അവർ ഉറപ്പിച്ചു കഴിഞ്ഞു.ഈ ആറു മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ പോർച്ചുഗൽ ഒരൊറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *