ഇത് മെസ്സിയിൽ നിന്നും ലഭിച്ചതോ? 30 വാര അകലെ നിന്നും തകർപ്പൻ ഫ്രീകിക്ക് ഗോൾ നേടി സുവാരസ്‌.

ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ കഴിഞ്ഞ മത്സരത്തിൽ അവർ ഇന്റർനാഷണലിനോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗ്രിമിയോ പരാജയം ഏറ്റുവാങ്ങിയത്. ഈഗ്രിമിയോയുടെ രണ്ടാം ഗോൾ നേടിയത് ലൂയിസ് സുവാരസായിരുന്നു.

മത്സരത്തിന്റെ 74ആം മിനിട്ടിലാണ് ഗ്രിമിയോക്ക് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിക്കുന്നത്. 30 വാര അകലെ നിന്നായിരുന്നു ആ ഫ്രീകിക്ക്. സുവാരസ് അതിവിദഗ്ധമായി കൊണ്ടാണ് ആ ഫ്രീകിക്ക് വലയിൽ എത്തിച്ചത്. ഡിഫൻഡർമാർക്കിടയിലൂടെ അദ്ദേഹം അത് ഗോൾപോസ്റ്റിൽ എത്തിക്കുകയായിരുന്നു.

36 വയസ്സുള്ള ഈ താരം തകർപ്പൻ പ്രകടനമാണ് ഈ സീസണിലും നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണിൽ 21 ഗോളുകൾ ഗ്രിമിയോക്ക് വേണ്ടി അദ്ദേഹം നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഗോൾ ആരാധകർ വലിയ രൂപത്തിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നുണ്ട്. ലയണൽ മെസ്സിക്കൊപ്പം ദീർഘകാലം കളിച്ചിട്ടുള്ള സുവാരസ് മെസ്സിയിൽ നിന്നും സ്വായത്തമാക്കിയതാണോ ഈ മഴവിൽ ഗോൾ എന്നാണ് ആരാധകർ ചോദിക്കുന്നത്. ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സുവാരസ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹം മെസ്സിയുടെ ഇന്റർ മയാമിലേക്ക് എത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.എന്നാൽ ഗ്രിമിയോ അദ്ദേഹത്തെ പോകാൻ അനുവദിച്ചിരുന്നില്ല. പക്ഷേ വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സുവാരസ് ഗ്രിമിയോ വിട്ടുകൊണ്ട് ഇന്റർ മയാമിയിൽ എത്താൻ സാധ്യതകൾ ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ പ്രശസ്തമായ മെസ്സി-സുവാരസ് കൂട്ടുകെട്ട് നമുക്ക് ഒരിക്കൽ കൂടി കാണാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *