വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ, അർജന്റീന ടീമിലേക്ക് ഒരു താരത്തെ കൂടി ഉൾപ്പെടുത്തി സ്കലോണി.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന കളിക്കുക. ആദ്യ മത്സരത്തിൽ പരാഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. ഒക്ടോബർ 13 ആം തീയതി പുലർച്ചെ 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക. പിന്നീട് ഒക്ടോബർ 18 ആം തീയതി പെറുവിനെ അർജന്റീന നേരിടും. ഇന്ത്യൻ സമയം രാവിലെ 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനുള്ള സ്ക്വാഡ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. 34 താരങ്ങൾ ഉള്ള ഒരു വലിയ ടീമിനെ തന്നെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്.അതിൽ 6 താരങ്ങൾ അർജന്റീനയുടെ അണ്ടർ 23 ടീമിലെ താരങ്ങളാണ്. അതേസമയം ചില പ്രധാന താരങ്ങൾക്ക് പരിക്ക് മൂലം ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. മാത്രമല്ല ടാക്ടിക്കൽ റീസണുകൾ കാരണം അർജന്റീനയുടെ കോച്ച് ചില താരങ്ങളെ ഒഴിവാക്കുകയും ചെയ്തിരുന്നു.
🚨 Facundo Medina of RC Lens has been added to the Argentina national team for the October World Cup qualifiers. 🇦🇷 pic.twitter.com/5fHr7jbAmy
— Roy Nemer (@RoyNemer) October 7, 2023
അത്തരത്തിലുള്ള ഒരു താരമായിരുന്നു ഡിഫന്ററായ ഫക്കുണ്ടോ മെഡിന. എന്നാൽ സ്കലോണിയുടെ മനസ്സ് മാറിയിട്ടുണ്ട്.ലെൻസിന്റെ താരമായ ഇദ്ദേഹത്തെ ഇപ്പോൾ ടീമിലേക്ക് കോച്ച് ഉൾപ്പെടുത്തി കഴിഞ്ഞു. ഇതോടുകൂടി 35 താരങ്ങളുമായാണ് ഈ മത്സരങ്ങൾക്ക് അർജന്റീന വരിക. ഏതായാലും രണ്ട് മത്സരങ്ങളിലും വിജയം നേടുക എന്ന ഒരു ലക്ഷ്യം തന്നെയായിരിക്കും അർജന്റീനക്ക് ഉണ്ടാവുക.