ജയിച്ചാലും കുറ്റം, തോറ്റാലും കുറ്റം : ബാഴ്സ ആരാധകർക്കെതിരെ ഹാവി.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പന്മാരായ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ പോർച്ചുഗീസ് ക്ലബ്ബായ എഫ്സി പോർട്ടോയെ പരാജയപ്പെടുത്തിയത്.ഫെറാൻ ടോറസ് നേടിയ ഗോളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചത്. ചാമ്പ്യൻസ് ലീഗിലെ തുടർച്ചയായ രണ്ടാമത്തെ വിജയമാണ് ബാഴ്സലോണ ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ അവർ റോയൽ ആന്റെർപ്പിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഇന്നലത്തെ മത്സരത്തിൽ വിജയിച്ചുവെങ്കിലും ബാഴ്സ ആരാധകർ സംതൃപ്തരല്ല. എന്നാൽ ഇത്തരത്തിലുള്ള ബാഴ്സ ആരാധകർക്കെതിരെ പ്രമുഖ ജേണലിസ്റ്റായ ഹാവി ജിയോഗ്രറ്റി രംഗത്ത് വന്നിട്ടുണ്ട്. വിജയിച്ചാലും പരാജയപ്പെട്ടാലും ഇങ്ങനെ പരാതി പറയുന്നത് ഒരിക്കലും ശരിയല്ല എന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.ഹാവിയുടെ തന്റെ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” നമ്മൾ മോശമായി കളിക്കുകയും വിജയിക്കുകയും ചെയ്താൽ,ബാഴ്സ ആരാധകർ പരാതി പറയും.നമ്മൾ നന്നായി കളിക്കുകയും നിർഭാഗ്യവശാൽ തോൽക്കുകയും ചെയ്താലും നമ്മൾ ക്ലബ്ബിനെ കുറ്റം പറയും. ഫുട്ബോൾ ഒരിക്കലും പെർഫെക്റ്റ് അല്ല എന്നത് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.ഓരോ മത്സരങ്ങളും വ്യത്യസ്തമായ രീതിയിലാണ് സംഭവിക്കുക ” ഇതാണ് ഹാവി പറഞ്ഞിട്ടുള്ളത്.

ലാലിഗയിൽ ഇതുവരെ മികച്ച പ്രകടനം നടത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. എട്ടു മത്സരങ്ങളിൽ ആറെണ്ണത്തിലും വിജയിച്ച അവർ 20 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.ഈ സീസണിൽ ഇതുവരെ ബാഴ്സലോണ തോൽവി അറിഞ്ഞിട്ടില്ല. അടുത്ത മത്സരത്തിൽ ഗ്രനാഡയാണ് ബാഴ്സയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *