കണ്ടം ലീഗ് കരുത്ത് കാണിച്ചുവെന്ന് ലീഗ് വൺ,പിഎസ്ജി തോറ്റതിന് പിന്നാലെ പൊങ്കാല!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ആഴ്സണലിന് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഫ്രഞ്ച് ക്ലബ്ബായ ലെൻസായിരുന്നു ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ജീസസിലൂടെ ആഴ്സണൽ മുന്നിലെത്തിയിരുന്നുവെങ്കിലും പിന്നീട് ലെൻസ് രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിജയം സ്വന്തമാക്കുകയായിരുന്നു. ഈ സീസണിലെ ആദ്യ തോൽവിയാണ് ഇപ്പോൾ ആഴ്സണൽ വഴങ്ങിയിട്ടുള്ളത്
ഇതിന് പിന്നാലെ ലീഗ് വൺ ആഴ്സണലിനെയും വിമർശകരെയും പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. അതായത് ഫ്രഞ്ച് ലീഗിനെ പരിഹസിച്ചുകൊണ്ട് ഫാർമേഴ്സ് ലീഗ് അഥവാ കണ്ടം ലീഗ് എന്നാണ് മറ്റുള്ളവർ പറയാറുള്ളത്.ആഴ്സണലിനെ ലൻസ് അട്ടിമറിച്ചതോടുകൂടി ലീഗ് വൺ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.അതിന്റെ ക്യാപ്ഷൻ ഇങ്ങനെയാണ്.
FARMERS LEAGUE STRIKES AGAIN 🇫🇷🗣️ pic.twitter.com/zZfJ0CIpfi
— Ligue 1 English (@Ligue1_ENG) October 3, 2023
കണ്ടം ലീഗ് വീണ്ടും കരുത്ത് കാട്ടിയിരിക്കുന്നു, ഇതായിരുന്നു അവരുടെ ക്യാപ്ഷൻ. ലോകത്തെ ഏറ്റവും മികച്ച ലീഗ് എന്ന് പൊതുവിൽ അവകാശപ്പെടാറുള്ള പ്രീമിയർ ലീഗിനെയും അവരുടെ ആരാധകരെയും പരിഹസിക്കുകയാണ് ഇതിലൂടെ ലീഗ് വൺ ചെയ്തിരുന്നത്. എന്നാൽ ഇതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.
എന്തെന്നാൽ മറ്റൊരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ന്യൂകാസിൽ യുണൈറ്റഡ്നോട് വമ്പൻ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിലിനോട് പരാജയപ്പെട്ടത്. ഇതോടുകൂടി ലീഗ് വണ്ണിന് ട്വിറ്ററിൽ ആരാധകരുടെ വക പൊങ്കാല ലഭിച്ചു തുടങ്ങി. കണ്ടം ലീഗ് എന്നും കണ്ടം ലീഗ് തന്നെയാണ് എന്നാണ് ചിലർ പരിഹസിച്ചു കൊണ്ട് പറഞ്ഞിട്ടുള്ളത്. ഏതായാലും പിഎസ്ജിയുടെ വമ്പൻ തോൽവി ഫ്രഞ്ച് ലീഗിന് ക്ഷീണം ചെയ്തിട്ടുണ്ട്.