വീണ്ടും തോറ്റ് യുണൈറ്റഡ്,ആഴ്സണലിനും തോൽവി,റയൽ,ബയേൺ എന്നിവർക്ക് വിജയം.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് നാപോളിയെ പരാജയപ്പെടുത്തിയത്.വിനീഷ്യസ്,ബെല്ലിങ്ഹാം എന്നിവർ ഓരോ ഗോളുകൾ വീതം നേടിയപ്പോൾ ഒരു ഗോൾ നാപ്പോളി ഗോൾകീപ്പറുടെ സെൽഫ് ഗോൾ ആയിരുന്നു. രണ്ട് മത്സരങ്ങളിൽ രണ്ടിലും വിജയിച്ച റയൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ബയേൺ വിജയം നേടിയിട്ടുണ്ട്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോപ്പൻഹേഗനെ അവർ തോൽപ്പിച്ചത്.മുസിയാല,ടെൽ എന്നിവരാണ് ഗോളുകൾ നേടിയത്. അതേസമയം AFC ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നസ്സാജിയെ അവർ പരാജയപ്പെടുത്തിയത്.മത്സരത്തിൽ നെയ്മർ ജൂനിയർ അൽ ഹിലാലിനു വേണ്ടിയുള്ള ആദ്യ ഗോൾ നേടിയിട്ടുണ്ട്.
Bottom of their Champions League group, 10th in the Premier League.
— B/R Football (@brfootball) October 3, 2023
Manchester United 😐 pic.twitter.com/xHhTCWZKko
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പരാജയം ഏറ്റുവാങ്ങി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തുർകിഷ് ക്ലബ്ബായ ഗലാറ്റസറെ അവരെ തോൽപ്പിച്ചത്.യുണൈറ്റഡിന് വേണ്ടി ഹൊയ്ലുണ്ട് ഇരട്ട ഗോളുകൾ നേടുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളിൽ രണ്ടിലും യുണൈറ്റഡ് ഇപ്പോൾ തോറ്റു കഴിഞ്ഞു.
മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലും പരാജയപ്പെട്ടിട്ടുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലെൻസാണ് അവരെ തോൽപ്പിച്ചത്. അതേസമയം ഇന്റർ മിലാൻ ഏകപക്ഷീയമായ ഒരു ഗോളിന് ബെൻഫിക്കയെ തോൽപ്പിച്ചു.