ഒരിക്കലും അംഗീകരിക്കാനാവാത്തത്: PGMOLനെതിരെ ആഞ്ഞടിച്ച് ലിവർപൂളിന്റെ സ്റ്റേറ്റ്മെന്റ്!

കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂൾ ടോട്ടൻഹാമിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മത്സരത്തിൽ ലിവർപൂൾ പരാജയപ്പെട്ടത്.മത്സരത്തിൽ റഫറി എടുത്ത പല തീരുമാനങ്ങളും വിവാദമായിരുന്നു. മാത്രമല്ല ലിവർപൂൾ സൂപ്പർ താരം ലൂയിസ് ഡയസിന്റെ ഗോൾ നിഷേധിച്ചത് തീർത്തും തെറ്റായ തീരുമാനമായിരുന്നു.

ഇക്കാര്യം റഫറിമാരുടെ സംഘടനയായ PGMOL ഏറ്റുപറഞ്ഞിരുന്നു.അവർ ലിവർപൂളിനോട് മാപ്പ് പറയുകയും ചെയ്തു.ഇതിന് പിന്നാലെ ലിവർപൂൾ അവർക്കെതിരെ ഇപ്പോൾ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. ഒരിക്കലും അംഗീകരിക്കാനാവാത്തത് എന്നാണ് ലിവർപൂൾ പറഞ്ഞിട്ടുള്ളത്.അവരുടെ സ്റ്റേറ്റ്മെന്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

“PGMOL അവരുടെ തെറ്റ് അംഗീകരിച്ചതായി ഞങ്ങൾ മനസ്സിലാക്കുന്നു. കളിയുടെ നിയമങ്ങളുടെ ശരിയായ പ്രയോഗം നടന്നിട്ടില്ല.മാച്ച് ഒഫീഷ്യൽസിന്റെ സമ്മർദ്ദം ഞങ്ങൾ മാനിക്കുന്നുണ്ട്. എന്നാൽ VAR സമ്പ്രദായം ഉള്ളതുകൊണ്ട് ഇപ്പോൾ കാര്യങ്ങൾ എളുപ്പമാണ്.ശരിയായ തീരുമാനമെടുക്കാൻ മതിയായ സമയം ലഭിച്ചില്ല എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മാത്രമല്ല മാനുഷിക തെറ്റ് എന്ന് പറഞ്ഞുകൊണ്ട് ഇത് എഴുതി തള്ളാനും കഴിയില്ല. ഇത്തരത്തിലുള്ള ആവർത്തിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെതിരെ കൂടുതൽ നിരീക്ഷണങ്ങൾ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവും ” ഇതാണ് ലിവർപൂൾ സ്റ്റേറ്റ്മെന്റിൽ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ പ്രീമിയർ ലീഗിൽ പലപ്പോഴും റഫറിമാരുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവർക്കെതിരെ കടുത്ത വിമർശനങ്ങൾ ഇപ്പോൾ ഉയരുന്നുണ്ട്.നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *