ഗോൾകീപ്പർ അബോധാവസ്ഥയിലായി,അയാക്സിന്റെ മത്സരം ഉപേക്ഷിച്ചു.

ഇന്നലെ ഡച്ച് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ അയാക്സും RKC വാൽവിക്കും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.വാൽവിക്കിന്റെ മൈതാനത്തെ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിന്റെ 89 മിനുട്ട് വരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അയാക്സ് മുന്നിട്ട് നിന്നിരുന്നു.എന്നാൽ അതിനു ശേഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

എന്തെന്നാൽ മത്സരത്തിന്റെ 89ആം മിനിട്ടിൽ വാൽവിക്കിന്റെ ഗോൾകീപ്പറായ എറ്റിനി വെസ്സെൻ അയാക്സിന്റെ മുന്നേറ്റ നിര താരമായ ബ്രയാൻ ബോബിയുമായി കൂട്ടിയിടിച്ചിരുന്നു.ഈ ഗോൾകീപ്പറുടെ തലയായിരുന്നു ഇടിച്ചിരുന്നത്. ഉടൻതന്നെ ഈ ഗോൾകീപ്പർ അബോധാവസ്ഥയിലാവുകയായിരുന്നു.ഇത് വളരെയധികം പരിഭ്രാന്തി പരത്തി.

ഉടൻതന്നെ മെഡിക്കൽ സ്റ്റാഫുകൾ അദ്ദേഹത്തിന് വേണ്ട ചികിത്സകൾ കളത്തിനകത്ത് വെച്ച് നൽകുകയായിരുന്നു. താരങ്ങൾ എല്ലാവരും കാണികളിൽ നിന്നും ക്യാമറ കണ്ണുകളിൽ നിന്നും ആ കാഴ്ച മറക്കാൻ വേണ്ടി താരത്തിന്റെ ചുറ്റും നിന്നിരുന്നു. താരങ്ങളിൽ ചിലർ കരയുന്നതും കാണാമായിരുന്നു.അത്രയേറെ ഭീകരമായ ഒരു അപകടം തന്നെയായിരുന്നു അവിടെ സംഭവിച്ചിരുന്നത്. പിന്നീട് ഉടൻ തന്നെ ഈ ഗോൾകീപ്പറെ ആംബുലൻസ് വഴി ഹോസ്പിറ്റലിലേക്ക് മാറ്റി.

തുടർന്ന് രണ്ട് ടീമിന്റെയും താരങ്ങൾ കളിക്കളം വിടുകയായിരുന്നു. പിന്നീട് മത്സരം ഉപേക്ഷിച്ചതായുള്ള അനൗൺസ്മെന്റ് നടത്തുകയും ചെയ്തു. എന്നാൽ അതിനു ശേഷം ശുഭകരമായ ഒരു വാർത്തയാണ് തേടി എത്തിയിട്ടുള്ളത്. വാൽവിക്കിന്റെ ഗോൾകീപ്പർ ബോധം വീണ്ടെടുത്തു എന്ന കാര്യം അവരുടെ ഡയറക്ടർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നും ഡയറക്ട് സ്ഥിരീകരിച്ചു.

2021-ൽ ഡാനിഷ് സൂപ്പർതാരമായ എറിക്സണ് കളിക്കളത്തിൽ വച്ച് കാർഡിയാക് അറസ്റ്റ് സംഭവിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു അത്. എന്നാൽ പിന്നീട് എറിക്സൺ അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് കളത്തിലേക്ക് തിരിച്ചെത്തി. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണ് എറിക്ക്സൺ.

Leave a Reply

Your email address will not be published. Required fields are marked *