5000 ത്തോളം പരിശീലകർ മെസ്സിയെ തടയാൻ നോക്കി, സാധിച്ചില്ല: ഫൈനലിനു മുന്നേ എതിർ പരിശീലകൻ പറയുന്നു.

ഇന്റർ മയാമി ഇനി യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനൽ മത്സരമാണ് കളിക്കുക.ഹൂസ്റ്റൻ ഡൈനാമോയാണ് ഈ കലാശ പോരാട്ടത്തിൽ ഇൻഡർ മയാമിയുടെ എതിരാളികൾ. വരുന്ന വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. സ്വന്തം മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുന്നത് എന്നത് ഇന്റർ മയാമിക്ക് അനുകൂലമായ കാര്യമാണ്.

ഈ ഫൈനൽ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ എങ്ങനെ തടയും? മെസ്സിയെ തടയാൻ വല്ല പ്ലാനുകളും ഒരുക്കിയിട്ടുണ്ടോ എന്നത് ഹൂസ്റ്റന്റെ പരിശീലകനായ ബെൻ ഒൽസെനോട് ചോദിച്ചിരുന്നു. 5000 ത്തോളം പരിശീലകർ ശ്രമിച്ച നോക്കിയിട്ടും സാധിക്കാത്ത ഒന്നാണ് മെസ്സിയെ തടയൽ എന്നാണ് ഇതിന് മറുപടിയായി കൊണ്ട് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അയ്യായിരത്തോളം പരിശീലകർ ഇതിനുമുൻപ് ലയണൽ മെസ്സിയെ തടയാൻ ശ്രമിച്ചിട്ടുണ്ട്.അവർക്കൊന്നും അതിന് സാധിച്ചിട്ടില്ല.മാത്രമല്ല ആ പരിശീലകർ ഒക്കെ തന്നെയും എന്നെക്കാൾ എക്സ്പീരിയൻസ് ഉള്ളവരായിരുന്നു.മെസ്സിയെ തടയാൻ നിലവിൽ പ്ലാനുകൾ ഒന്നുമില്ല.ഇനി അഥവാ പ്ലാനുകൾ ഉണ്ടെങ്കിൽ തന്നെ ഞാൻ അത് നിങ്ങളോട് പറയുകയുമില്ല.പരമാവധി സ്പേസ് നൽകാതിരിക്കുക, ടീമായി കൊണ്ട് ഒരുമിച്ച് നിൽക്കുക എന്നുള്ളത് മാത്രമാണ് ഞങ്ങൾക്ക് ഈ മത്സരത്തിൽ ചെയ്യാനുള്ളത് ” ഇതാണ് ഹൂസ്റ്റൻ ഡൈനാമോയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

എന്നാൽ ഈ ഫൈനൽ മത്സരത്തിൽ മെസ്സി കളിക്കും എന്നത് ഉറപ്പ് പറയാനായിട്ടില്ല. പരിക്കിന്റെ പ്രശ്നങ്ങളുള്ള മെസ്സി കഴിഞ്ഞ ദിവസം ട്രെയിനിങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഫൈനൽ മത്സരമായതിനാൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാൻ തന്നെയായിരിക്കും പരമാവധി ഇന്റർ മയാമി ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *