CR7നുമായുള്ള പോരാട്ടം അവസാനിച്ചു, മെസ്സിയിപ്പോൾ മത്സരിക്കുന്നത് എംബപ്പേ,ഹാലന്റ് എന്നിവരോട്: റൂണി

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരം ആരാണ് എന്ന കാര്യത്തിൽ ഏറെക്കാലം ഒരു തർക്കം നിലനിന്നിരുന്നു. ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ എന്നായിരുന്നു തർക്കം. എന്നാൽ ഖത്തർ വേൾഡ് കപ്പ് കിരീടം മെസ്സി നേടിയതോടുകൂടി ഈ ചോദ്യത്തിന് പ്രസക്തി ഇല്ലാതായി എന്നാണ് ആരാധകർ വാദിക്കുന്നത്. നിലവിൽ നേട്ടങ്ങളുടെ കാര്യത്തിൽ റൊണാൾഡോയെക്കാൾ മുന്നിൽ നിൽക്കാൻ മെസ്സിക്ക് സാധിക്കുന്നുണ്ട്.

ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ വെയ്ൻ റൂണിയാണ്. വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സിയും റൊണാൾഡോയും തമ്മിലുള്ള റൈവൽറി അവസാനിച്ചു എന്നാണ് റൂണി പറഞ്ഞിട്ടുള്ളത്. മെസ്സി ഇപ്പോൾ മത്സരിക്കുന്നത് ഹാലന്റ്,എംബപ്പേ എന്നിവരോടാണെന്നും റൂണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി മെസ്സിയും റൊണാൾഡോയും തമ്മിലുള്ള റൈവൽറി അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി ഇപ്പോൾ മത്സരിച്ചു കൊണ്ടിരിക്കുന്നത് ന്യൂജനറേഷൻ താരങ്ങളുമായാണ്. 2023ലെ ബാലൺഡി’ഓറിൽ മെസ്സി മത്സരിക്കുന്നത് എംബപ്പേ,ഹാലന്റ് തുടങ്ങിയ താരങ്ങളുമായാണ്. മെസ്സി അവരെയെല്ലാം ബാലൺഡി’ഓർ നേടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ വെച്ച് കളിച്ചിട്ടുള്ള താരമാണ് റൂണി. എന്നാൽ സമീപകാലത്ത് ഇദ്ദേഹം റൊണാൾഡോക്കെതിരെ സംസാരിച്ചിരുന്നു. നിലവിൽ എംഎൽഎസ് ക്ലബ്ബായ ഡിസി യുണൈറ്റഡ്നെയാണ് റൂണി പരിശീലിപ്പിക്കുന്നത്. എംഎൽഎസിൽ മെസ്സിയെ അദ്ദേഹത്തിന് നേരിടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *