ഇന്ററിനെ തോൽവിയിൽ നിന്നും രക്ഷിച്ചത് ലൗറ്ററോ, നന്നായി കളിച്ചില്ലെന്ന് താരം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റർ മിലാൻ സമനില വഴങ്ങിയിരുന്നു. സ്പാനിഷ് ക്ലബ്ബായ റയൽ സോസിഡാഡാണ് ഇന്ററിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ റയൽ ലീഡ് നേടിയിരുന്നു. പക്ഷേ 87ആം മിനിറ്റിൽ അർജന്റൈൻ സൂപ്പർ താരമായ ലൗറ്ററോ ഗോൾ നേടിക്കൊണ്ട് തോൽവിയിൽ നിന്നും ഇന്ററിനെ രക്ഷിക്കുകയായിരുന്നു.
എന്നാൽ ഈ മത്സരഫലത്തിൽ ലൗറ്ററോ മാർട്ടിനസ് ഒട്ടും സംതൃപ്തനല്ല.ടീം നല്ല രീതിയിൽ കളിച്ചില്ല എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. മത്സരത്തിൽ പരാജയപ്പെട്ടില്ല എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ലൗറ്ററോ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Inter's Lautaro Martinez (26) to Prime Video after the 1-1 draw v Real Sociedad:
— Get Italian Football News (@_GIFN) September 20, 2023
"No, we are not satisfied, we didn’t play well, we didn’t do what we had prepared."https://t.co/1y5FddIPs7
“ഈ മത്സരത്തിൽ ഞങ്ങൾ ഒരിക്കലും സംതൃപ്തരല്ല.ഞങ്ങൾ നല്ല രീതിയിലല്ല കളിക്കുന്നത്. ഞങ്ങൾ തയ്യാറെടുത്ത രീതിയിൽ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.പ്രത്യേകിച്ച് ഫസ്റ്റ് ഹാഫില് ഒരുപാട് ബുദ്ധിമുട്ടുകൾ ഞങ്ങൾക്ക് നേരിടേണ്ടിവന്നു.ഒരുപാട് ഇമ്പ്രൂവ് ആവാനുണ്ട്.അവർ വളരെയധികം സ്ട്രോങ്ങ് ആണ് എന്നുള്ളത് ഞങ്ങൾക്ക് അറിയാമായിരുന്നു.അവരുടെ മൈതാനത്ത് പല ടീമുകൾക്കും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ പരാജയപ്പെട്ടില്ല എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഞങ്ങൾ ഇനിയും മുന്നേറേണ്ടതുണ്ട് ” ഇതാണ് അർജന്റൈൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഈ രണ്ട് ടീമുകളെയും കൂടാതെ റെഡ് ബുൾ സാൽസ്ബർഗ്,ബെൻഫിക്ക എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്. ഇവർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ബെൻഫിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്താൻ സാൽസ്ബർഗിന് സാധിച്ചിരുന്നു. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇന്ററിന്റെ എതിരാളികൾ ബെൻഫിക്കയാണ്.