കോഫി കുടിക്കാൻ പോയി,17 ലാസ് പാൽമസ് താരങ്ങൾക്ക് സെവിയ്യയിലേക്കുള്ള ഫ്ലൈറ്റ് മിസ്സായി.
ഇന്ന് ലാലിഗയിൽ നടക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ സെവിയ്യയുടെ എതിരാളികൾ ലാസ് പാൽമസാണ്.ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്കാണ് ഈ മത്സരം നടക്കുക.സെവിയ്യയുടെ മൈതാനത്തെ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. എന്നാൽ ഒരു വലിയ പ്രതിസന്ധി ഈ മത്സരത്തിനു മുന്നേ അരങ്ങേറിയിട്ടുണ്ട്.
അതായത് ലാസ് പാൽമസിന്റെ 17 താരങ്ങൾക്ക് ഫ്ലൈറ്റ് മിസ്സ് ആവുകയായിരുന്നു. എയർപോർട്ടിൽ വെച്ച് കൊണ്ട് 17 ലാസ് പാൽമസ് താരങ്ങൾ കോഫി കുടിക്കാൻ പോവുകയായിരുന്നു. അവർ തിരിച്ചു വന്നപ്പോഴേക്കും സമയം വൈകിയിരുന്നു. ഇതിനോടകം വിമാനം സെവിയ്യയിലേക്ക് പറന്നിരുന്നു.ഈ താരങ്ങൾ എയർപോർട്ടിൽ കുടുങ്ങുകയും ചെയ്തു.
La UD Las Palmas fletará un vuelo chárter a Sevilla con los 15 futbolistas que se quedaron en tierra.
— Relevo (@relevo) September 16, 2023
🤔 ¿El motivo?
☕️ Tal y como adelantó @carrusel, los jugadores se fueron a tomar un café, se despistaron y perdieron el avión.
✍️ @ManuAmor1 pic.twitter.com/RHP792Hkmt
ഏതായാലും ഇത് ലാസ് പാൽമസിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉടൻതന്നെ ഈ സ്പാനിഷ് ക്ലബ്ബ് ആരംഭിക്കുകയും ചെയ്തിരുന്നു. വളരെ മോശം പ്രകടനമാണ് ഇപ്പോൾ ലാസ് പാൽമസ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇതിനിടയിലാണ് താരങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ഒരു അശ്രദ്ധയും സംഭവിച്ചിട്ടുള്ളത്.
നിലവിൽ ലാസ് പാൽമസ് പോയിന്റ് പട്ടികയിൽ പതിനെട്ടാം സ്ഥാനത്താണ് ഉള്ളത്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. അതേസമയം സെവിയ്യ അതിനേക്കാൾ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട സെവിയ്യ ഏറ്റവും അവസാന സ്ഥാനത്താണ് ഉള്ളത്.