ലാ പാസിലെ ചതിക്കുഴിയും താണ്ടി,തകർപ്പൻ ജയവുമായി അർജന്റീന!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ തകർപ്പൻ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെയാണ് ഈ വിജയം അർജന്റീന നേടിയത്. മാത്രമല്ല ലാ പാസിലെ ദുഷ്കരമായ സാഹചര്യം മറികടക്കാനും അർജന്റീനക്കായി.
ലയണൽ മെസ്സിയുടെ അഭാവത്തിൽ ഡി മരിയ,ഹൂലിയൻ ആൽവരസ്,നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് മുന്നേറ്റ നിരയിൽ ഉണ്ടായിരുന്നത്.ആദ്യ അരമണിക്കൂർ പിന്നിട്ടതിനുശേഷം ആണ് അർജന്റീനയുടെ ഗോൾ വന്നത്.ഡി മരിയയുടെ അസിസ്റ്റിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഗോൾ നേടിയതോടെ അർജന്റീന ലീഡ് എടുത്തു. ഇതിന് പിന്നാലെ ഒരു താരം റെഡ് കാർഡ് കണ്ടതോടെ ബൊളീവിയ 10 പേരായി ചുരുങ്ങി.
🏆 #Eliminatorias
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) September 12, 2023
⚽ @Argentina 🇦🇷 3 (Enzo Fernández, Nicolás Tagliafico y Nicolás González) 🆚 #Bolivia 🇧🇴 0
👉 ¡Final del partido!
🔜 El elenco comandado por Lionel #Scaloni jugará en octubre nuevamente por las Eliminatorias Sudamericanas. pic.twitter.com/q3PG2sExYO
പിന്നീട് ആദ്യപകുതി അവസാനിക്കുന്നതിനു മുന്നേ ടാഗ്ലിയാഫിക്കോ ഒരു ഗോൾ നേടി.ഇതിന്റെ അസിസ്റ്റും ഡി മരിയ തന്നെയായിരുന്നു. പിന്നീട് ഏറ്റവും ഒടുവിൽ നിക്കോളാസ് ഗോൺസാലസ് കൂടി ഗോൾ നേടിയതോടെ അർജന്റീനയുടെ ഗോൾ പട്ടിക പൂർത്തിയാവുകയായിരുന്നു. ഇതോടെ ഈ വേൾഡ് കപ്പ് യോഗ്യത റൗണ്ടിലെ രണ്ടു മത്സരങ്ങളും വിജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.