ബെൻസിമയുടെ ക്ലബ്ബിന്റെ പേരെന്താണ്,അൽ…? സൗദിയെ പരിഹസിച്ച് ടെബാസ്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ ചലനങ്ങളാണ് സൗദി അറേബ്യൻ ലീഗ് സൃഷ്ടിച്ചിരുന്നത്.നിരവധി സൂപ്പർ താരങ്ങളെ സൗദി സ്വന്തമാക്കിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ,നെയ്മർ ജൂനിയർ,കരിം ബെൻസിമ എന്നിവരൊക്കെ സൗദി അറേബ്യൻ ലീഗിലാണ് ഇപ്പോൾ കളിക്കുന്നത്.എന്നാൽ ഇത് യൂറോപ്പിനെ ആശങ്കപ്പെടുത്തിയിരുന്നു. പലപ്പോഴും ടെബാസ് ഉൾപ്പെടെയുള്ളവർ സൗദിയുടെ ഈ നീക്കങ്ങളെ വിമർശിക്കുകയും ചെയ്തിരുന്നു.

സൗദിയെ വിടാതെ വിമർശിക്കുന്ന വ്യക്തികളിൽ ഒരാളാണ് ലാലിഗ പ്രസിഡണ്ടായ ടെബാസ്.ഒരിക്കൽ കൂടി അദ്ദേഹം സൗദി അറേബ്യൻ ലീഗിനെ പരിഹസിച്ചിട്ടുണ്ട്. അവർ എവിടെയും എത്താൻ പോകുന്നില്ല എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്.ടെബാസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലോക ഫുട്ബോൾ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ഭാഗമുള്ളത് യൂറോപ്പിലാണ്.ഇത് വെറുതെ ഉണ്ടായതല്ല. നൂറുവർഷത്തോളം പഴക്കമുള്ള ക്ലബ്ബുകളും കോമ്പറ്റീഷനുകളുമാണ് ഇവിടെയുള്ളത്.ഇവിടെ ക്ലബ്ബുകൾക്കാണ് പ്രാധാന്യം. താരങ്ങൾക്കല്ല.സൗദി ഞങ്ങളെ ഒട്ടും ഭയപ്പെടുത്തുന്നില്ല.

ബെൻസിയുടെ ക്ലബ്ബിന്റെ പേര് എന്താണ്..? അൽ..? ബാക്കി എനിക്കറിയില്ല. അറബ് ഫുട്ബോളിന് ഒരുപാട് മുന്നോട്ടുപോവുക എന്നത് അസാധ്യമാണ്.ഇതുപോലെയൊന്നും അവർ വളരാൻ പോകുന്നില്ല. അവർ വളരണമെങ്കിൽ ഒരുപാട് അധ്വാനിക്കേണ്ടതുണ്ട്. ലാലിഗക്ക് 200 മില്യണിൽ അധികം ഫോളോവേഴ്സ് സോഷ്യൽ മീഡിയയിൽ ഉണ്ട്. സൗദി ലീഗിന് ആകെ അഞ്ച് മില്യൺ ആണ് ഉള്ളത്. അമേരിക്കയിൽ ഉള്ളവർക്കും ആഫ്രിക്കയിൽ ഉള്ളവർക്കൊന്നും സൗദി ലീഗ് കാണാൻ കഴിയുന്നില്ല. ബെൻസിമയും റൊണാൾഡോയും ഉള്ളതുകൊണ്ടുതന്നെ സ്പെയിനിൽ ഇത് വിറ്റു പോയിട്ടുണ്ട്. പക്ഷേ വളരെ തുച്ഛമായ തുകക്കാണ് ഇത് വിറ്റത്. സൗദി ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴി തീർത്തും തെറ്റാണ് ” ഇതാണ് ലാലിഗയുടെ പ്രസിഡണ്ടായ ടെബാസ് പറഞ്ഞിട്ടുള്ളത്.

ഏതായാലും നിരവധി സൂപ്പർതാരങ്ങൾ എത്തിയതുകൊണ്ട് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു വാസ്തവമാണ്. സൗദിയിലേക്ക് പോർച്ചുഗീസ് ലീഗിനേക്കാളും മികച്ചതാണെന്ന് റൊണാൾഡോയും ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണെന്ന് നെയ്മറും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *