യൂറോപ്പിന് ആശ്വാസം,സൗദി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു, രണ്ടാം സ്ഥാനത്ത്!

യൂറോപ്പിലെ സമ്മർ ട്രാൻസ്ഫർ വിൻഡോ ഈ മാസത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിച്ചിരുന്നു.എന്നാൽ യൂറോപ്പിലെ ക്ലബ്ബുകളെ ആശങ്കപ്പെടുത്തിയിരുന്നത് സൗദി അറേബ്യയിലെ ട്രാൻസ്ഫർ ജാലകമായിരുന്നു. അവിടുത്തെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാത്തതുകൊണ്ട് സൂപ്പർതാരങ്ങളെ ഇനിയും നഷ്ടപ്പെടാനുള്ള സാധ്യതകൾ അവിടെയുണ്ടായിരുന്നു. പക്ഷേ ഇന്നലത്തോടുകൂടി യൂറോപ്പിന് ആശ്വാസമായിട്ടുണ്ട്.

എന്തെന്നാൽ സൗദി അറേബ്യയിലെ ട്രാൻസ്ഫർ വിൻഡോ ഇപ്പോൾ ഒഫീഷ്യൽ ആയിക്കൊണ്ട് അവസാനിച്ചിട്ടുണ്ട്. നിരവധി താരങ്ങളെയാണ് ഈ ട്രാൻസ്ഫറിൽ സൗദി സ്വന്തമാക്കിയിട്ടുള്ളത്. ഇത്തവണ ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച രണ്ടാമത്തെ ലീഗ് സൗദി അറേബ്യൻ ലീഗാണ്. ഒന്നാം സ്ഥാനത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് വരുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ കണക്കുകൾ പ്രകാരം 2810 മില്യൺ യുറോയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചിലവഴിച്ചിട്ടുള്ളത്.അതേസമയം സൗദി അറേബ്യൻ ലീഗ് 957 മില്യൺ യൂറോയാണ് ചിലവഴിച്ചിട്ടുള്ളത്.ഏറ്റവും അവസാനത്തിൽ സലാക്ക് വേണ്ടി അവർ ശ്രമങ്ങൾ നടത്തിയിരുന്നു. അൽ ഇത്തിഹാദ് 230 മില്യൺ യൂറോയുടെ ഓഫർ നൽകിയിട്ടും ലിവർപൂൾ അത് നിരസിക്കുകയായിരുന്നു.

സൗദിയിലെ ഏറ്റവും ചിലവേറിയ ട്രാൻസ്ഫർ നെയ്മർ ജൂനിയറുടേതാണ്. 90 മില്യൺ യൂറോ നൽകി കൊണ്ടാണ് നെയ്മറെ അൽ ഹിലാൽ സ്വന്തമാക്കിയത്.സൗദിയിൽ അൽ ഹിലാൽ തന്നെയാണ് ഏറ്റവും കൂടുതൽ ചെലവഴിച്ചിട്ടുള്ളത്.353 മില്യൺ യൂറോ ആണ് അവർ ചിലവഴിച്ചിട്ടുള്ളത്.അൽ അഹ്ലി 194 മില്യൺ യൂറോയും അൽ നസർ 165 മില്യൺ യൂറോയുയുണ് ചിലവഴിച്ചിട്ടുള്ളത്. ഏതായാലും ട്രാൻസ്ഫർ വിൻഡോ അടച്ചത് യൂറോപ്പിന് ആശ്വാസം നൽകുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *