ക്രിസ്റ്റ്യാനോയെ പിടിക്കാൻ ഇനി മെസ്സിക്ക് എത്ര ഗോളുകൾ വേണം? സമ്പൂർണ്ണ കണക്കുകൾ.

കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ഗോൾ നേടിയതോടുകൂടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പുതിയ റെക്കോർഡ് കുറിച്ചിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി 850 ഒഫീഷ്യൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നത്. ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

കരിയറിൽ ആകെ കളിച്ച 1179 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 850 ഗോളുകൾ നേടിയിട്ടുള്ളത്.എന്നാൽ മറ്റൊരു സൂപ്പർ താരമായ ലയണൽ മെസ്സി അദ്ദേഹത്തിന് ഭീഷണിയായി കൊണ്ട് തൊട്ടു പുറകിലുണ്ട്. 1039 മത്സരങ്ങളിൽ നിന്ന് 818 ഗോളുകളാണ് ലയണൽ മെസ്സി നേടിയിട്ടുള്ളത്. അതായത് 32 ഗോളുകൾ കൂടി നേടി കഴിഞ്ഞാൽ മെസ്സിക്ക് റൊണാൾഡോക്കൊപ്പം എത്താൻ സാധിക്കും.എന്നാൽ റൊണാൾഡോ ഇപ്പോഴും തന്റെ ഗോൾ വേട്ട തുടരുകയാണ്.

അതേസമയം അസിസ്റ്റുകളുടെ കാര്യത്തിലും കിരീടങ്ങളുടെ കാര്യത്തിലും ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനത്ത്.ആകെ 362 അസിസ്റ്റുകളാണ് ലയണൽ മെസ്സി തന്നെ കരിയറിൽ നേടിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയാവട്ടെ 254 അസിസ്റ്റുകളാണ് ആകെ സ്വന്തമാക്കിയിട്ടുള്ളത്.ഇക്കാര്യത്തിൽ മെസ്സി ബഹുദൂരം മുന്നിലാണ്. കിരീടങ്ങളുടെ കാര്യത്തിലും മെസ്സി വളരെയധികം മുന്നിലാണ്.

44 ട്രോഫികളാണ് ലയണൽ മെസ്സി കരിയറിൽ നേടിയിട്ടുള്ളത്.ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരം മെസ്സിയാണ്. 35 കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ മെസ്സിയെ പരാജയപ്പെടുത്തുക എന്നുള്ളത് റൊണാൾഡോക്ക് അസാധ്യമായ കാര്യമാണ്.ഏതായാലും കരിയറിന്റെ അവസാന ഘട്ടത്തിലും രണ്ടുപേരും തങ്ങളുടെ പോരാട്ടം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *