ഇവിടെ സെൽഫിഷാവാൻ കഴിയില്ല, കാരണം ആളുകൾക്ക് വേണ്ടിയാണ് കളിക്കുന്നത് : സ്കലോനി പറയുന്നു.
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷം നാല് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിച്ചത്.നാല് മത്സരങ്ങളിലും അർജന്റീന വിജയിച്ചിട്ടുണ്ട്. ഇനി വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുക.ഈ ഇന്റർനാഷണൽ ബ്രേക്കിൽ ഇക്വഡോർ,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.
ഈ മത്സരങ്ങൾക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി പ്രഖ്യാപിച്ചിരുന്നു.അതിനുശേഷം അദ്ദേഹം ഒരു അഭിമുഖവും നൽകിയിരുന്നു. അർജന്റീന ദേശീയ ടീമിനെ കുറിച്ച് തന്നെയാണ് അദ്ദേഹം സംസാരിച്ചത്. ഇവിടെ ആർക്കും സെൽഫിഷാവാൻ കഴിയില്ലെന്നും കാരണം ജനങ്ങൾക്കും രാജ്യത്തിനും കുടുംബത്തിനും വേണ്ടിയാണ് ഇവിടെ കളിക്കുന്നത് എന്നുമാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Scaloni had the coldest reactions during the World Cup pic.twitter.com/jPUvi9iUFA
— MC (@CrewsMat10) August 29, 2023
” വേൾഡ് കപ്പ് കിരീടം ഞങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.അതിലൂടെ ആരാധകരുടെ സന്തോഷം പിടിച്ചുപറ്റാൻ സാധിച്ചു.ഞങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും മികച്ച കാര്യം.ആളുകൾക്ക് വേണ്ടിയാണ് ഈ ടീം കളിക്കുന്നത്.നാഷണൽ ടീമിലേക്ക് വരുമ്പോൾ സെൽഫിഷ് ആവുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അതിന് ആർക്കും സാധിക്കില്ല. എന്തെന്നാൽ ഇവിടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും രാജ്യത്തിനും വേണ്ടിയാണ് കളിക്കുന്നത് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
സെപ്റ്റംബർ എട്ടാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 5:30നാണ് ഇക്വഡോറിനെ അർജന്റീന നേരിടുന്നത്.അർജന്റീനയിൽ വച്ച് തന്നെയാണ് ഈ മത്സരം നടക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതി നടക്കുന്ന മത്സരത്തിൽ ബൊളീവിയയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാ പാസിൽ വെച്ചു കൊണ്ടാണ് ഈയൊരു മത്സരം അരങ്ങേറുക.