ഡീഞ്ഞോ അഞ്ചുവർഷം മാത്രമാണ് കളിച്ചത്, നെയ്മർ 13 വർഷം കളിച്ചു: പിന്തുണയുമായി ഫോർമിഗ

സൂപ്പർ താരം നെയ്മർ ജൂനിയർ ഇപ്പോൾ തന്നെ യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചത് ഏവരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു.പിഎസ്ജി വിട്ടുകൊണ്ട് നെയ്മർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്കാണ് പോയത്. 31 വയസ്സ് മാത്രമുള്ള നെയ്മർ ജൂനിയർ ചെയ്തത് വലിയ അബദ്ധമായി പോയി എന്നാണ് പലരും വിലയിരുത്തുന്നത്. പ്രത്യേകിച്ച് യൂറോപ്പിൽ നെയ്മർക്ക് നേടാൻ ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നാണ് ഇവർ വാദിക്കുന്നത്.

അതുകൊണ്ടുതന്നെ നെയ്മർക്ക് ഈ തീരുമാനത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പക്ഷേ ബ്രസീലിയൻ ഫുട്ബോൾ നിരീക്ഷകനായ ബ്രൂണോ ഫോർമിഗ നെയ്മർ ജൂനിയർ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. നെയ്മർ 13 വർഷക്കാലം ഉയർന്ന തലത്തിൽ കളിച്ചുവെന്നും റൊണാൾഡീഞ്ഞോ 5 വർഷം മാത്രമാണ് ഇതേ രൂപത്തിൽ കളിച്ചത് എന്നുമാണ് ഫോർമിഗ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2010 മുതൽ 2023 വരെ,അഥവാ 13 സീസണുകൾ നെയ്മർ ജൂനിയർ വളരെ ഉയർന്ന ലെവലിലാണ് കളിച്ചത്. എന്നാൽ റൊണാൾഡീഞ്ഞോ 2001 മുതൽ 2005 വരെയാണ് ഈ ലെവലിൽ കളിച്ചിട്ടുള്ളത്.ഡീഞ്ഞോയോട് നമുക്കാർക്കും പ്രശ്നമില്ല, നമ്മളെല്ലാവരും ഉദാരമനസ്കരാണ്.ഡീഞ്ഞോയോട് പ്രശ്നമില്ലെങ്കിൽ തീർച്ചയായും നമ്മൾ നെയ്മറെ ഇക്കാര്യത്തിൽ വിമർശിക്കാൻ പാടില്ല.ഡീഞ്ഞോയെ വെച്ച് നെയ്മറെ താരത്തിനും ചെയ്യുമ്പോൾ ഒരിക്കലും നെയ്മർ അദ്ദേഹത്തേക്കാൾ മോശക്കാരനായിട്ടില്ല. എല്ലാകാര്യത്തിലും നെയ്മർ മികവ് പുലർത്തിയിരുന്നു ” ഇതാണ് ഫോർമിഗ പറഞ്ഞിട്ടുള്ളത്.

നെയ്മർ ജൂനിയർ ഇതുവരെ സൗദി അറേബ്യയിലെ അരങ്ങേറ്റം നടത്തിയിട്ടില്ല.അടുത്ത അൽ ഇത്തിഹാദിനെതിരെയുള്ള മത്സരത്തിൽ നെയ്മർ അരങ്ങേറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിനുശേഷം ബ്രസീലിലേക്ക് നെയ്മർ പറക്കും.രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് പിന്നീട് നെയ്മർ ബ്രസീലിനു വേണ്ടി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *