സുവാരസ്,ലെവ എന്നിവരെക്കാൾ നേരിടാൻ പ്രയാസം ബെൻസിമയെ : റിയോ ഫെർഡിനാന്റ് പറയുന്നു.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച നമ്പർ നയൻ സ്ട്രൈക്കർമാരിൽ പെട്ടവരാണ് കരീം ബെൻസിമയും ലൂയിസ് സുവാരസും റോബർട്ട് ലെവന്റോസ്ക്കിയും.ഈ മൂന്ന് താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള താരതമ്യങ്ങൾ പലപ്പോഴും സജീവമാകാറുണ്ട്. നിലവിൽ ബെൻസിമ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദിന്റെ താരമാണ്. ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയാണ് സുവാരസ് കളിക്കുന്നതെങ്കിൽ ബാഴ്സയുടെ താരമാണ് റോബർട്ട് ലെവന്റോസ്ക്കി.

ലോക ഫുട്ബോളിലെ ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ ഈ മൂന്ന് താരങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റിനോട് ഈ മൂന്ന് താരങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ചോദ്യം ചോദിച്ചിരുന്നു.സുവാരസ്‌,ലെവന്റോസ്ക്കി,ബെൻസിമ എന്നീ മൂന്ന് താരങ്ങളിൽ അവരുടെ പ്രൈം സമയം പരിഗണിച്ചാൽ ആരെയാണ് തിരഞ്ഞെടുക്കുക എന്നായിരുന്നു റിയോയോട് ചോദിക്കപ്പെട്ടിരുന്നത്.യുണൈറ്റഡ് ഇതിഹാസമായ അദ്ദേഹം നൽകുന്ന മറുപടി ഇങ്ങനെയാണ്.

“ഞാൻ ബെൻസിമയെ തിരഞ്ഞെടുക്കും. മറ്റുള്ള താരങ്ങളെക്കാൾ കൂടുതൽ ബെൻസിമക്കെതിരെ കളിക്കുമ്പോഴാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക ” ഇതാണ് റിയോ പറഞ്ഞിട്ടുള്ളത്.

നിലവിലെ ബാലൺഡി’ഓർ ജേതാവ് കൂടിയാണ് കരിം ബെൻസിമ. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം പുറത്തെടുത്തിരുന്നത്.എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൗദി ക്ലബ്ബ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു. സൗദി അറേബ്യയിലും ഗോൾ വേട്ട തുടരാൻ അദ്ദേഹത്തിന് കഴിയുന്നുണ്ട്.ഗ്രിമിയോക്ക് വേണ്ടി സുവാരസും മികച്ച പ്രകടനമാണ് നടത്തുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിൽ ബാഴ്സയുടെ വിജയഗോൾ നേടിയത് റോബർട്ട് ലെവന്റോസ്ക്കിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *