പെപ്പിന് ഫൈനിട്ട് പോലീസ് ഓഫീസർ, തനിക്കൊപ്പം ഫോട്ടോ എടുക്കണമെങ്കിൽ പൈസ വേണമെന്ന് കോച്ച്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലും മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത്. പ്രീമിയർ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ആറ് പോയിന്റുകൾ അവർ കരസ്ഥമാക്കിയിട്ടുണ്ട്. അതേസമയം സെവിയ്യയെ പരാജയപ്പെടുത്തിക്കൊണ്ട് സിറ്റി യുവേഫ സൂപ്പർ കപ്പ് നേടുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കമ്മ്യൂണിറ്റി ഷീൽഡ് നഷ്ടമായത് അവരെ സംബന്ധിച്ചിടത്തോളം ക്ഷീണം ചെയ്ത കാര്യമാണ്.
മാഞ്ചസ്റ്റർ സിറ്റിക്ക് ഒരുപാട് നേട്ടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് പെപ് ഗാർഡിയോള. കഴിഞ്ഞ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട രസകരമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതായത് പരിശീലകൻ തന്റെ കാർ തെറ്റായ രീതിയിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. അനുവദനീയമായ സ്ഥലത്ത് അല്ലായിരുന്നു അദ്ദേഹം പാർക്ക് ചെയ്തിരുന്നത്. അദ്ദേഹം കാർ എടുക്കാൻ വന്ന സമയത്ത് അവിടെയുണ്ടായിരുന്ന പോലീസ് ഓഫീസർ ഈ പാർക്കിങ്ങിന്റെ പേരിൽ ഫൈൻ ചുമത്തിയിരുന്നു.ഫൈനിട്ട വിവരം അദ്ദേഹം പെപ്പിനെ അറിയിക്കുകയായിരുന്നു.
Pep Guardiola is yet to be stopped on the pitched but he was halted in his tracks off it as the Man City boss received a parking fine from a traffic warden in Manchester, before joking that he would only take a picture for a price😂 pic.twitter.com/QCo0W7ksC4
— Dг. Sɱαгɬ (@adilyusufjr) August 22, 2023
ഇതിന് പിന്നാലെയാണ് ആ പോലീസ് ഓഫീസർ പെപ്പിനോടൊപ്പം ഫോട്ടോ ആവശ്യപ്പെട്ടത്. എന്നാൽ വളരെ രസകരമായ മറുപടിയാണ് ഈ പരിശീലകൻ നൽകിയിട്ടുള്ളത്.നിങ്ങൾക്ക് എന്നോടൊപ്പം ഫോട്ടോ വേണോ? എങ്കിൽ നിങ്ങൾ എനിക്ക് പണം നൽകണം. ഇതായിരുന്നു പെപ്പിന്റെ മറുപടി. ഇദ്ദേഹത്തിന്റെ തമാശ രൂപേണയുള്ള മറുപടി എല്ലാവരിലും ചിരി പടർത്തിയിട്ടുണ്ട്.
ഏതായാലും അടുത്ത രണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിലും സിറ്റിയെ പരിശീലിപ്പിക്കാൻ ഈ പരിശീലകൻ ഉണ്ടാവില്ല. അദ്ദേഹം ഒരു സർജറിക്ക് വേണ്ടി തന്റെ ജന്മനാടായ ബാഴ്സലോണയിലേക്ക് പോവുകയാണ്. അടുത്ത മാസത്തെ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ആയിരിക്കും അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചേരുക.അതുവരെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനായിരിക്കും സിറ്റിയെ മുന്നോട്ടുകൊണ്ടുപോവുക.