നെയ്മറെ കിട്ടിയില്ല,പോർച്ചുഗീസ് സൂപ്പർ താരത്തെ എത്തിക്കാൻ ബാഴ്സ!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് താല്പര്യമുണ്ടായിരുന്നു. അവരുടെ മുന്നേറ്റ നിരയിലെ താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടിരുന്നു.അതുകൊണ്ടുതന്നെ ഒരു മികച്ച പകരക്കാരനെ ഇപ്പോൾ ബാഴ്സക്ക് ആവശ്യമാണ്. ആ സ്ഥാനത്തേക്ക് ആയിരുന്നു അവർ നെയ്മറെ എത്തിക്കാൻ ശ്രമിച്ചിരുന്നത്.

എന്നാൽ അത് ഫലം കാണാതെ പോവുകയായിരുന്നു.സാമ്പത്തിക പ്രതിസന്ധി തന്നെയാണ് തടസ്സം നിന്നത്. മാത്രമല്ല ബാഴ്സയുടെ പരിശീലകനായ സാവിക്ക് വലിയ താല്പര്യമില്ലായിരുന്നു. ഏതായാലും ഇതോടുകൂടി നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് പോയിട്ടുണ്ട്.ഒരു മികച്ച താരത്തെ എത്രയും പെട്ടെന്ന് മുന്നേറ്റത്തിലേക്ക് എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ബാഴ്സ തുടരുകയാണ്.

ഇപ്പോൾ എഫ്സി ബാഴ്സലോണ പരിഗണിക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് മുന്നേറ്റ നിര താരമായ ജോവോ ഫെലിക്സിനെയാണ്. എഫ് സി ബാഴ്സലോണയിലേക്ക് വരാൻ തനിക്ക് ആഗ്രഹമുണ്ട് എന്നത് ഫെലിക്സ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല അദ്ദേഹം ഇപ്പോൾ ബാഴ്സയിലേക്ക് വരാൻ വേണ്ടി എന്തും ചെയ്യാൻ റെഡിയാണ്. വലിയ രൂപത്തിൽ തന്റെ സാലറി കുറക്കാൻ ഈ പോർച്ചുഗീസ് സൂപ്പർ താരം തയ്യാറാണ് എന്നുള്ള കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

അത്ലറ്റിക്കോയുടെ പരിശീലകനായ ഡിയഗോ സിമയോണിയും ഫെലിക്സും തമ്മിലുള്ള ബന്ധം പാടെ തകർന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചിട്ടുണ്ട്. താരം സാലറി കുറക്കാൻ തയ്യാറായാലും ട്രാൻസ്ഫർ ഫീയായി കൊണ്ട് മികച്ച ഒരു തുക തന്നെ ബാഴ്സ മുടക്കേണ്ടി വന്നേക്കും. കാരണം റെക്കോർഡ് തുകക്കായിരുന്നു അദ്ദേഹത്തെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *