ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ക്രിസ്റ്റ്യാനോ,രണ്ടാം സ്ഥാനത്ത് മെസ്സി.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുണയുള്ള വ്യക്തിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഇല്ല. ഇൻസ്റ്റഗ്രാമിൽ 600 മില്യൺ ഫോളോവേഴ്സ് ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉള്ളത്. ലോക ചരിത്രത്തിൽ ഇതുവരെ ഒരു വ്യക്തിക്കും 600 മില്യൺ ഫോളോവേഴ്സിനെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. ആ നേട്ടത്തിൽ എത്തുന്ന ആദ്യത്തെ വ്യക്തി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

ഇൻസ്റ്റഗ്രാമിലൂടെ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.ഹോപ്പർ HQ പോർട്ടലിനെ ഉദ്ധരിച്ചുകൊണ്ട് മാർക്കയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. ഓരോ പോസ്റ്റിനും 3.23 മില്യൺ ഡോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലഭിക്കുന്നത്. രണ്ടാം സ്ഥാനത്ത് ലയണൽ മെസ്സിയാണ് വരുന്നത്.

ഓരോ പോസ്റ്റിനും 2.6 മില്യൺ ഡോളറാണ് ലയണൽ മെസ്സിക്ക് ലഭിക്കുന്നത്. ഫുട്ബോളിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാമിലൂടെ സമ്പാദിക്കുന്ന ആദ്യ രണ്ടു വ്യക്തികൾ മെസ്സിയും റൊണാൾഡോയുമാണ്.കെയ്ലി ജന്നർ മൂന്നാം സ്ഥാനത്ത് വരുമ്പോൾ അരിയാനെ ഗ്രാണ്ടേ നാലാം സ്ഥാനത്തും ഡ്യയ്ൻ ജോൺസൺ അഞ്ചാം സ്ഥാനത്തുമാണ് വരുന്നത്. ഏതായാലും റൊണാൾഡോയെ മറികടക്കുക എന്നത് ഇവർക്കാർക്കും എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല.

നിലവിൽ തകർപ്പൻ പ്രകടനമാണ് മെസ്സിയും റൊണാൾഡോയും പുറത്തെടുക്കുന്നത്.അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് റൊണാൾഡോ നേടിയിരുന്നു. 6 ഗോളുകൾ നേടിയ അദ്ദേഹം തന്നെയായിരുന്നു ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്.അതേസമയം ഇന്റർ മയാമിക്ക് വേണ്ടി 5 മത്സരങ്ങൾ കളിച്ച മെസ്സി എട്ടു ഗോളുകളും ഒരു അസിസ്റ്റം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *