നെയ്മറൊക്കെ എന്നേ തീർന്നിട്ടുണ്ട്, കൊണ്ടുവന്നാൽ വൻ പരാജയമാവും : ലോറെന്റെ

സൂപ്പർ താരം നെയ്മർ ജൂനിയറെ കൈവിടാൻ ഇപ്പോൾ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജി തയ്യാറായിട്ടുണ്ട്. നെയ്മർക്കും ക്ലബ്ബ് വിട്ട് പോകാൻ തന്നെയാണ് താല്പര്യം. തന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് പോകുന്നതിനാണ് നെയ്മർ മുൻഗണന നൽകുന്നത്.ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ടയും പരിശീലകനായ സാവിയും പൂർണ്ണമായും ഈ സാധ്യതകൾ തള്ളിക്കളഞ്ഞിട്ടില്ല.

സാമ്പത്തിക പ്രതിസന്ധികൾ ബാഴ്സയെ അലട്ടുന്നുണ്ടെങ്കിലും മറ്റു താരങ്ങളെ ഒഴിവാക്കിക്കൊണ്ട് അതല്ലെങ്കിൽ കൈമാറിക്കൊണ്ട് നെയ്മറെ സ്വന്തമാക്കാനായിരിക്കും ബാഴ്സ ശ്രമിക്കുക. പ്രമുഖ സ്പാനിഷ് ജേണലിസ്റ്റായ മാർസൽ ലോറെന്റെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതായത് നെയ്മർ എന്നോ ഫിനിഷായ താരമാണെന്നും ഫാറ്റിയെ ഒഴിവാക്കിക്കൊണ്ട് നെയ്മറെ കൊണ്ടുവന്നാൽ അത് തീർത്തും ഒരു പരാജയമായി മാറുമെന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലോറെന്റെ എൽ ചിരിങ്കിറ്റോ ടിവിയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“നെയ്മർ എന്നോ ഫിനിഷ്ഡായിട്ടുണ്ട്.നെയ്മറെ കൊണ്ടുവരുന്നത് ഒരു വലിയ മണ്ടത്തരമാണ്.അൻസു ഫാറ്റി ഇപ്പോൾ നല്ല രീതിയിൽ റിക്കവർ ആയി വരുന്നുണ്ട്. അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് വന്നാൽ അത് പൂർണ്ണമായും ഒരു പരാജയമായി മാറും ” ഇതാണ് ലോറെന്റെ പറഞ്ഞിട്ടുള്ളത്.

2013 മുതൽ 2017 വരെ എഫ് സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നെയ്മർ ജൂനിയർ. അതിനുശേഷമായിരുന്നു അദ്ദേഹം പിഎസ്ജിയിലേക്ക് പോയിരുന്നത്. രണ്ട് ക്ലബ്ബിലും മികച്ച കണക്കുകൾ അവകാശപ്പെടാൻ നെയ്മർ ജൂനിയർക്കുണ്ട്. 186 മത്സരങ്ങൾ ബാഴ്സക്ക് വേണ്ടി കളിച്ച നെയ്മർ 105 ഗോളുകളും 76 അസിസ്റ്റുകളും നേടിയിട്ടുണ്ട്.പിഎസ്ജിക്ക് വേണ്ടി 173 മത്സരങ്ങൾ കളിച്ച നെയ്മർ 118 ഗോളുകളും 77 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *