സീസണിന് മുന്നേ മാക്ക് ആല്ലിസ്റ്റർക്ക് പരിക്ക്, വിവരങ്ങൾ നൽകി ക്ലോപ്!
ഇന്നലെ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ലിവർപൂളിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു വമ്പൻമാരായ ബയേൺ മ്യൂണിക്ക് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ആവേശകരമായ ഒരു മത്സരമായിരുന്നു നടന്നിരുന്നത്.ഗാക്പോ,വാൻ ഡൈക്ക്,ലൂയിസ് ഡയസ് എന്നിവരായിരുന്നു ലിവർപൂളിന്റെ ഗോളുകൾ നേടിയിരുന്നത്.
എന്നാൽ ലിവർപൂളിന് തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യം ഈ മത്സരത്തിൽ സംഭവിച്ചിട്ടുണ്ട്. അതായത് അവരുടെ അർജന്റൈൻ സൂപ്പർ താരമായ അലക്സിസ് മാക്ക് ആല്ലിസ്റ്റർക്ക് ഈ മത്സരത്തിനിടെ പരിക്കേറ്റിട്ടുണ്ട്.തുടർന്ന് ആദ്യ പകുതിക്ക് ശേഷം അദ്ദേഹത്തെ പിൻവലിക്കുകയായിരുന്നു. എന്നാൽ കാൽമുട്ടിലുള്ള പരിക്ക് പ്രശ്നമുള്ളതല്ല എന്ന കാര്യം ലിവർപൂളിന്റെ പരിശീലകനായ ക്ലോപ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Mac Allister ball today 😁 🇦🇷 pic.twitter.com/yJLoZCaWMD
— Anfield Edition (@AnfieldEdition) August 2, 2023
“അദ്ദേഹത്തിന് കാൽമുട്ടിനാണ് പ്രശ്നമുണ്ടായിരുന്നത്. എനിക്ക് ആദ്യം ഈ വിവരം ലഭിച്ച സമയത്ത് അദ്ദേഹത്തിന് വളരെയധികം വേദനയുണ്ടായിരുന്നു.അതുകൊണ്ടാണ് അദ്ദേഹത്തെ പിൻവലിച്ചത്.അതിനുശേഷം ഞാൻ താരവുമായി സംസാരിച്ചിരുന്നു. അപ്പോൾ കുഴപ്പങ്ങളൊന്നുമില്ലെന്നും അധികം വൈകാതെ ശരിയാവും എന്നുമായിരുന്നു മാക്ക് ആല്ലിസ്റ്റർ പറഞ്ഞിരുന്നത്. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ റിസ്ക്കുകൾ ഒന്നും എടുക്കില്ല. തീർച്ചയായും അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.
താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ലെന്നും പ്രീമിയർ ലീഗിലെ ആദ്യ മത്സരം ഈ അർജന്റൈൻ സൂപ്പർതാരം കളിച്ചേക്കും എന്നുമാണ് റിപ്പോർട്ടുകൾ.ഓഗസ്റ്റ് പതിമൂന്നാം തീയതി ചെൽസിക്കെതിരെയാണ് ലിവർപൂൾ ആദ്യ പ്രീമിയർ ലീഗ് മത്സരം കളിക്കുക. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാക്ക് ആല്ലിസ്റ്ററെ ലിവർപൂൾ സ്വന്തമാക്കിയിരുന്നത്.