ആ നെയ്മറുടെ അവസ്ഥ ഒന്ന് നോക്ക് :ഡെമ്പലെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച് സാവി.

എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഒസ്മാൻ ഡെമ്പലെ ക്ലബ്ബിനോട് വിട പറയുകയാണ്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയാണ് അദ്ദേഹത്തെ സ്വന്തമാക്കുന്നത്. 50 മില്യൻ യൂറോയായിരിക്കും ട്രാൻസ്ഫർ ഫീയായിക്കൊണ്ട് ബാഴ്സലോണക്ക് ലഭിക്കുക. അഞ്ചുവർഷത്തെ ഒരു കോൺട്രാക്ടിലായിരിക്കും ഡെമ്പലെ പിഎസ്ജിയുമായി ഒപ്പ് വെക്കുക.

കഴിഞ്ഞ സീസണിൽ മോശമല്ലാത്ത രൂപത്തിൽ സാവിക്ക് കീഴിൽ കളിക്കാൻ ഡെമ്പലെക്ക് സാധിച്ചിരുന്നു. ഈ സീസണിൽ താരത്തിൽ വലിയ പ്രതീക്ഷകൾ വെച്ചിരിക്കെയാണ് അദ്ദേഹം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. താരത്തെ നിലനിർത്താൻ തന്നെയാണ് ബാഴ്സക്കും സാവിക്കും താല്പര്യം.എന്നാൽ ഡെമ്പലെ പിഎസ്ജിയോട് തന്റെ സമ്മതം മൂളി കഴിഞ്ഞിട്ടുണ്ട്. ഏതായാലും താരത്തെ പിന്തിരിപ്പിക്കാനുള്ള അവസാന ശ്രമങ്ങൾ സാവി നടത്തിയിട്ടുണ്ട്. ഇക്കാര്യം പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഉദാഹരണമായി കൊണ്ട് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സാവി ഡെമ്പലെയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്. 2017ൽ ലോക റെക്കോർഡ് തുകക്കായിരുന്നു ബാഴ്സ വിട്ടുകൊണ്ട് നെയ്മർ പിഎസ്ജിയിലേക്ക് പോയിരുന്നത്.എന്നാൽ ബാഴ്സയിലെ ആ മികവ് നെയ്മർക്ക് അവിടെ ആവർത്തിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല പിഎസ്ജി ആരാധകർ പലപ്പോഴും അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിരുന്നു. കരിയറിൽ ഒരു ഉയർച്ച ഉണ്ടാക്കാൻ പിഎസ്ജിയിൽ എത്തിയതിനു ശേഷം നെയ്മർക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് വാസ്തവം.

അത്തരത്തിലുള്ള ഒരു ദുരനുഭവം പിഎസ്ജിയിലേക്ക് പോയാൽ ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പാണ് ഡെമ്പലക്ക് സാവി നൽകിയിട്ടുള്ളത്.സാവിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരമാണ് ഡെമ്പലെ. പക്ഷേ ബാഴ്സ വിടാൻ ആഗ്രഹിക്കുന്നുണ്ട് എന്ന കാര്യം ഡെമ്പലെ സാവിയെ അറിയിച്ചിട്ടുണ്ട്. 2017ൽ ബാഴ്സയിലേക്ക് എത്തിയ ഡെമ്പലെ ക്ലബ്ബിനുവേണ്ടി 186 മത്സരങ്ങൾ കളിക്കുകയും 40 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *