അധികകാലമൊന്നും ടോട്ടൻഹാമിൽ ഉണ്ടാവില്ലെന്ന് എറിക് ലമേല

2013-ലെ ട്രാൻസ്ഫറിലായിരുന്നു ടോട്ടൻഹാം ഏഴ് താരങ്ങളെ ഒപ്പം തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. അതിൽ ഏറ്റവും കൂടുതൽ വാഴ്ത്തപ്പെട്ട താരമായിരുന്ന അർജന്റീനയുടെ എറിക് ലമേല. ടോട്ടൻഹാമിൽ എത്തുന്നതിന് മുൻപ് ഇറ്റാലിയൻ ക്ലബ് റോമക്ക് വേണ്ടിയായിരുന്നു താരം ബൂട്ടണിഞ്ഞിരുന്നത്. അന്ന് ഇരുപത്തിയൊന്നുകാരനായ താരം ആ സീസണിൽ പതിനഞ്ച് ഗോളുകൾക്കായിരുന്നു അടിച്ചു കൂട്ടിയിരുന്നത്. അഞ്ചാമത്തെ ടോപ് സ്കോറെർ ആയിരുന്നു താരം. ഇന്നിപ്പോൾ ടോട്ടൻഹാമിന് വേണ്ടി ഏഴ് വർഷങ്ങൾ പൂർത്തിയാക്കാനൊരുങ്ങുന്ന വേളയിൽ ഇനി കൂടുതൽ കാലമൊന്നും ക്ലബിൽ ഉണ്ടായിരിക്കില്ല എന്നറിയിച്ചിരിക്കുകയാണ് താരം. അന്ന് ഏഴ് താരങ്ങളെ സൈൻ ചെയ്തതിൽ ക്ലബിൽ അവശേഷിക്കുന്ന ഏക താരം ഇനി ലമേലയാണ്. ബാക്കിയുള്ള ആറു പേരും ക്ലബ് വിട്ടുകഴിഞ്ഞു. എന്നാൽ താരം ഇപ്പോഴും ക്ലബിലെ സ്ഥിരസാന്നിധ്യമാണ്. സീസൺ പുനരാരംഭിച്ച ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും ലമേല ടോട്ടൻഹാമിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. പുതുതായി സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ലമേല കൂടുതൽ കാലമൊന്നും ടോട്ടൻഹാമിൽ ഉണ്ടാവില്ലെന്നറിയിച്ചത്.

” സത്യസന്ധ്യമായി പറഞ്ഞാൽ, ഇനി കൂടുതൽ വർഷമൊന്നും ഞാൻ ഇവിടെ ഉണ്ടാവുമെന്ന് കരുതുന്നില്ല. പക്ഷെ ഇപ്പോൾ എനിക്ക് കാര്യങ്ങൾ നല്ലതായി അനുഭവപ്പെടുന്നുണ്ട്. ഞാൻ ഇത് ആസ്വദിക്കുന്നു. ഈ ടീമിന്റെ ഭാഗമായതിൽ പ്രചോദിക്കപ്പെടുന്നു. പരിശീലനവേളകളെയും സഹതാരങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് തോന്നുന്നത് ക്ലബിൽ കൂടുതൽ കാലം കളിച്ച താരങ്ങളിലൊരാൾ ഞാനാണ് എന്നാണ്. വരുന്ന സീസണിൽ ഞങ്ങൾക്ക് യൂറോപ്പ ലീഗ് കളിക്കാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചെടുത്തോളവും ആരാധകരെ സംബന്ധിച്ചെടുത്തോളവും അത് പ്രാധാന്യമേറിയതാണ്. മൊറീഞ്ഞോ നല്ല രീതിയിൽ തന്നെയാണ് ടീമിനെ മുന്നോട്ട് കൊണ്ട്പോവുന്നത്. അദ്ദേഹം വന്നതിന് ശേഷം ഒട്ടേറെ കാര്യങ്ങളിൽ ടീം പുരോഗതി കൈവരിച്ചിട്ടുണ്ട്. ശരിയായി ദിശയിലേക്ക് തന്നെയാണ് ടീം പോയിക്കൊണ്ടിരിക്കുന്നത് ” ലമേല അഭിമുഖത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *