ആഴ്സണലിനെതിരെയുള്ള MLS ഓൾ സ്റ്റാറിന്റെ മത്സരം, ക്യാപ്റ്റനായി അർജന്റൈൻ സൂപ്പർ താരം!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ ഈ പ്രീ സീസണിൽ MLS ഓൾ സ്റ്റാർ ഇലവനെതിരെ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. വരുന്ന ഇരുപതാം തീയതിയാണ് ഈ മത്സരം നടക്കുക.MLS ലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തി കൊണ്ടാണ് MLS ഓൾ സ്റ്റാർ ഇലവൻ വരുന്നത്. ഇംഗ്ലീഷ് ഇതിഹാസവും ഡിസി യുണൈറ്റഡ് പരിശീലകനുമായ വെയ്ൻ റൂണിയാണ് ഈ മത്സരത്തിൽ ഓൾ സ്റ്റാറിനെ പരിശീലിപ്പിക്കുന്നത്.

ഇതിനുള്ള സ്‌ക്വാഡ് അവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവ സൂപ്പർ താരങ്ങളായ തിയാഗോ അൽമാഡ,റിക്കി പുജ് എന്നിവരൊക്കെ ഈ ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ലയണൽ മെസ്സി ഈ മത്സരത്തിന്റെ ഭാഗമാവില്ല. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിലാണ് അദ്ദേഹം ഇന്റർമിയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തുക.

ഈ MLS ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റൻ മറ്റൊരു അർജന്റൈൻ സൂപ്പർ താരമായ ലൂസിയാനോ അകോസ്റ്റയാണ്. അമേരിക്കൻ ക്ലബ്ബായ എഫ് സി സിൻസിനാറ്റിയുടെ താരമാണ് ഇദ്ദേഹം. മുമ്പ് അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന് വേണ്ടി ഈ താരം കളിച്ചിട്ടുണ്ട്. വോട്ടെടുപ്പിലൂടെയാണ് ഈ ടീമിന്റെ ക്യാപ്റ്റനെ ഇവർ നിർണയിച്ചിട്ടുള്ളത്.

ആകെ 4 താരങ്ങളായിരുന്നു ഈ ക്യാപ്റ്റൻ സ്ഥാനത്തിന് വേണ്ടി മത്സരിച്ചിരുന്നത്. ബാക്കിയുള്ള മൂന്നു താരങ്ങളെയും വോട്ടെടുപ്പിൽ പരാജയപ്പെടുത്തി കൊണ്ടാണ് അകോസ്റ്റ ഇപ്പോൾ ഈ ടീമിന്റെ ക്യാപ്റ്റൻ ആയിരിക്കുന്നത്. ആരാധകർക്കിടയിലാണ് ഈ വോട്ടെടുപ്പ് നടത്തിയിരുന്നത്. അതേസമയം ആഴ്സണലിന്റെ നിരയിൽ നിരവധി സൂപ്പർതാരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *