മെസ്സിക്ക് പിന്നാലെ നെയ്മറും MLS ലെത്തുമോ?

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പുറത്തേക്ക് വന്നിരുന്നു. പക്ഷേ നെയ്മറെ സ്വന്തമാക്കുക എന്നുള്ളത് മറ്റുള്ള ക്ലബ്ബുകൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം അദ്ദേഹത്തിന്റെ ഉയർന്ന സാലറിയും ട്രാൻസ്ഫർ ഫീയും തന്നെയാണ് അതിന് തടസ്സമായി നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ നിലവിൽ നെയ്മർ പിഎസ്ജിയിൽ തുടരാൻ തന്നെയാണ് സാധ്യതയുള്ളത്.

എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്തു വിട്ടിട്ടുണ്ട്. അതായത് നെയ്മർ ജൂനിയറെ സ്വന്തമാക്കാൻ MLS ക്ലബ്ബായ ന്യൂയോർക്ക് സിറ്റി എഫ്സിക്ക് താല്പര്യമുണ്ട്.അവർ ഇതുവരെ നെയ്മർക്ക് ഓഫറുകൾ ഒന്നും നൽകിയിട്ടില്ല. പക്ഷേ മികച്ച ഓഫർ നൽകി നെയ്മറെ കൺവിൻസ് ചെയ്ത് കൊണ്ടുവരാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ന്യൂയോർക്ക് സിറ്റി എഫ്സിയുള്ളത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ അദ്ദേഹത്തിന് വേണ്ടി ക്ലബ്ബ് ശ്രമങ്ങൾ നടത്തിയേക്കും.

സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ന്യൂയോർക്ക് സിറ്റി എഫ്സി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഈ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ്. നെയ്മറുടെ സഹതാരമായിരുന്ന ലയണൽ മെസ്സി MLS ലേക്ക് ചേക്കേറിയിരുന്നു.ഇന്റർ മിയാമിയായിരുന്നു അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ന്യൂയോർക്ക് സിറ്റി നെയ്മറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.

പക്ഷേ നെയ്മർ ഈ പ്രായത്തിൽ തന്നെ യൂറോപ്പ് വിടാനുള്ള സാധ്യതകൾ കുറവാണ്. ചുരുങ്ങിയത് അടുത്ത വേൾഡ് കപ്പ് വരെയെങ്കിലും യൂറോപ്പിൽ തുടരാനായിരിക്കും നെയ്മർ ജൂനിയർ ഉദ്ദേശിക്കുന്നത്.പിഎസ്ജിയുടെ പുതിയ പരിശീലകനായി കൊണ്ട് ലൂയിസ് എൻറിക്കെ കഴിഞ്ഞദിവസം ചുമതല ഏൽക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നെയ്മർ പിഎസ്ജിയിൽ തുടരാനുള്ള സാധ്യതകൾ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *