വിനീഷ്യസിനെ കാണാൻ വന്ന് നെയ്മർ ജൂനിയർ,ഫാൻ ബോയ് പോസ്റ്റുമായി വിനി!

ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയറും നെയ്മർ ജൂനിയറും വെക്കേഷനിലാണ് ഉള്ളത്.രണ്ടുപേരും തങ്ങളുടെ ജന്മനാടായ ബ്രസീലിലാണ് ഹോളിഡേ ചിലവഴിക്കുന്നത്.റിയോ ഡി ജെനീറോയിൽ ഉള്ള വിനീഷ്യസ് ജൂനിയറെ കഴിഞ്ഞ ദിവസം നെയ്മർ ജൂനിയർ സന്ദർശിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ വിനി ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

വളരെ മനോഹരമായ ഒരു ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്.I Love You എന്നാണ് വിനി കുറിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ വിനീഷ്യസ് നൽകിയ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ ഐഡോൾ എന്റെ സുഹൃത്തായി മാറി.അദ്ദേഹം ഇപ്പോൾ എന്നെ സന്ദർശിക്കാൻ വന്നിരിക്കുന്നു. ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ചു.ഒരിക്കലും നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളെ ഉപേക്ഷിക്കരുത്.നെയ്മർ..നിങ്ങൾക്ക് ഒരുപാട് നന്ദി.. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു ” ഇതാണ് വിനീഷ്യസ് ജൂനിയർ കുറിച്ചിട്ടുള്ളത്.

ബ്രസീലിയൻ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ് നെയ്മർ ജൂനിയറും വിനീഷ്യസ് ജൂനിയറും. ഈ രണ്ട് താരങ്ങളും അധികം വൈകാതെ തന്നെ തങ്ങളുടെ ക്ലബ്ബുകളോടൊപ്പം ചേരും. നെയ്മർ ജൂനിയർ പിഎസ്ജി വിടുമെന്നുള്ള അഭ്യൂഹങ്ങളൊക്കെ ശക്തമായിരുന്നു. പക്ഷേ നിലവിൽ അദ്ദേഹം പാരീസിൽ തന്നെ തുടരാനാണ് സാധ്യത.

അതേസമയം വിനീഷ്യസ് റയൽ മാഡ്രിഡിന്റെ പ്രീ സീസൺ മത്സരങ്ങൾ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യമത്സരത്തിൽ റയലിന്റെ എതിരാളികൾ Ac മിലാനാണ്.പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡ്,ബാഴ്സലോണ,യുവന്റസ് എന്നിവർക്കെതിരെയാണ് റയൽ മാഡ്രിഡ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *