മെസ്സി ബാഴ്സയെ ഒഴിവാക്കി മിയാമിയിലേക്ക് പോകുമെന്നത് എനിക്ക് ആദ്യമേ അറിയാമായിരുന്നു: കാരണങ്ങൾ പറഞ്ഞ് പീക്കെ.
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയെ വേണ്ടെന്നു വെച്ച് ഇന്റർ മിയാമിയിലേക്ക് പോയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാനും മെസ്സിയെ തിരികെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ബാഴ്സക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കൂടുതൽ സമയം കാത്തുനിൽക്കാതെ ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോകാൻ തീരുമാനമെടുക്കുകയായിരുന്നു.
ഇതേക്കുറിച്ച് എഫ്സി ബാഴ്സലോണ താരമായിരുന്ന ജെറാർഡ് പീക്കെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.ലയണൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുക്കും എന്നത് തനിക്ക് ആദ്യമേ അറിയാമായിരുന്നു എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്.അതിന്റെ ചില കാരണങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.പീക്കെയുടെ വാക്കുകളെ ബാഴ്സ യൂണിവേഴ്സൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Gerard Piqué: "From the first moment, I expected Leo Messi to join Inter Miami. I know that he contemplated the option of returning to Barça, but the most natural choice was joining Miami. They offered him a massive economic deal, and his adaptation there would be easy." pic.twitter.com/ZRJi57EjVU
— Barça Universal (@BarcaUniversal) July 6, 2023
” ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോകുമെന്നത് എനിക്ക് ആദ്യം തന്നെ അറിയാമായിരുന്നു. അത് ഞാൻ പ്രതീക്ഷിച്ചതുമാണ്. ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിക്കുമെന്നത് ഞാൻ പ്രതീക്ഷിച്ച കാര്യമാണ്. പക്ഷേ ഇന്റർമിയാമിയിലേക്ക് ചേക്കേറാൻ തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉണ്ടായിരുന്നത്. കാരണം മെസ്സിയെ സംബന്ധിച്ചിടത്തോളം അതൊരു നാച്ചുറൽ ചോയ്സാണ്. വലിയ സാമ്പത്തിക നേട്ടങ്ങളാണ് ലയണൽ മെസ്സിക്ക് അവർ വാഗ്ദാനം ചെയ്തത്. മാത്രമല്ല അവിടെ അഡാപ്റ്റാവാൻ മെസ്സിക്ക് വളരെ എളുപ്പമായിരിക്കും. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണ് അദ്ദേഹം ഇന്റർ മിയാമിയെ തിരഞ്ഞെടുത്തത് ” ഇതാണ് പീക്കെ പറഞ്ഞത്.
സാലറിക്ക് പുറമേ മറ്റു പല ഇക്കണോമിക്ക് ഡീലുകളും ലയണൽ മെസ്സിക്ക് അമേരിക്കയിൽ നിന്ന് ലഭിക്കുന്നുണ്ട്.ഏതായാലും ഈ മാസം തന്നെ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമേരിക്കയിൽ മെസ്സിക്ക് ഏത് രൂപത്തിലുള്ള ഒരു തുടക്കം ലഭിക്കുമെന്നത് ആരാധകർ ഉറ്റു നോക്കുന്ന ഒരു കാര്യമാണ്.