മെസ്സി കേവലം മറ്റൊരു താരം മാത്രം: അരങ്ങേറ്റ മത്സരത്തിലെ എതിരാളി പറയുന്നു.
ലയണൽ മെസ്സി ഇനിമുതൽ മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയെ വേണ്ടിയാണ് കളിക്കുക.മെസ്സിയെ ഇതുവരെ ക്ലബ്ബ് ഒഫീഷ്യലായിക്കൊണ്ട് പ്രസന്റ് ചെയ്തിട്ടില്ല.ഉടൻതന്നെ അതുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ജൂലൈ ഇരുപത്തിരണ്ടാം തീയതി മെക്സിക്കൻ ക്ലബായ ക്രൂസ് അസൂളിനെതിരെ മിയാമി ലീഗ്സ് കപ്പിൽ ഒരു മത്സരം കളിക്കുന്നുണ്ട്. ആ മത്സരത്തിൽ മെസ്സി അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ മത്സരത്തിന് മുന്നേ ലയണൽ മെസ്സിയെക്കുറിച്ച് ക്രൂസ് അസൂളിന്റെ താരമായ എറിക്ക് ലിറ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി കേവലം മറ്റൊരു താരം മാത്രമാണെന്നും അദ്ദേഹത്തെ പേടിക്കുന്നില്ല എന്നതാണ് ലിറ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"Es una chance única, pero la verdad es que es un partido más para nosotros. Tuca nos dice que mientras tenga 2 piernas y 2 ojos es alguien más. Obviamente impone el escenario, pero nosotros vamos a jugar a ganar".
— dataref México (@dataref_mx) July 5, 2023
🗣️ Erik Lira, sobre el partido frente a Lionel Messi. pic.twitter.com/KP3IpbgAwQ
” മെസ്സിക്ക് ആകെ രണ്ട് കാലുകളും രണ്ട് കണ്ണുകളും ഉള്ളിടത്തോളം കാലം അദ്ദേഹം കേവലം മറ്റൊരു താരം മാത്രമാണ്. മെസ്സിക്കെതിരെ കളിക്കുക എന്നുള്ളത് അപൂർവമായ ഒരു അവസരം തന്നെയാണ്.ഇത് പുതിയൊരു ടൂർണ്ണമെന്റ് ആണ്.ഞങ്ങൾ അതിനു വേണ്ടി ഫൈറ്റ് ചെയ്യേണ്ടതുണ്ട്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കേവലം മറ്റൊരു മത്സരം മാത്രമാണ്. മെസ്സി ഒരു താരം മാത്രമാണ് എന്ന കാര്യം ഞങ്ങളുടെ പരിശീലകൻ തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.തീർച്ചയായും മെസ്സി മികച്ച ഒരു താരം തന്നെയാണ്. പക്ഷേ ആ മത്സരത്തിൽ ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും ” ഇതാണ് ലിറ പറഞ്ഞിട്ടുള്ളത്.
ഇന്റർ മിയാമി വളരെ മോശം പ്രകടനമാണ് നടത്തുന്നത്.MLS ൽ അവസാനമായി കളിച്ച ഒൻപതു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇന്റർ മിയാമി ഉള്ളത്. അതുകൊണ്ടുതന്നെ മെസ്സിക്ക് വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരിക്കും ക്ലബ്ബിൽ ഉണ്ടാവുക.