Suii സെലിബ്രേഷനുമായി എൻഡ്രിക്ക്,ഗോളടിച്ച് വിറ്റോർ റോക്ക്, ബ്രസീലിലെ സൂപ്പർ പോരാട്ടം സമനിലയിൽ!
ബ്രസീലിയൻ ലീഗിൽ നടന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ പാൽമിറാസും അത്ലറ്റിക്കോ പരാനൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരം ശ്രദ്ധ ആകർഷിച്ചിരുന്നത് രണ്ട് യുവ സൂപ്പർതാരങ്ങൾ പരസ്പരം മുഖാമുഖം വരുന്നു എന്നതായിരുന്നു. എഫ്സി ബാഴ്സലോണയുടെ ഭാവി താരമായ വിറ്റോർ റോക്ക് അത്ലറ്റിക്കോ പരാനൻസിന്റെ നിരയിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം റയൽ മാഡ്രിഡിന്റെ ഭാവിയായ എൻഡ്രിക്ക് പാൽമിറാസ് നിരയിലായിരുന്നു ഉണ്ടായിരുന്നത്.
ഈ മത്സരത്തിൽ രണ്ടുപേരും ഗോളടിച്ചിട്ടുണ്ട്. മാത്രമല്ല രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയാണ് ചെയ്തിട്ടുള്ളത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ പാൽമിറാസിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചിരുന്നു. പക്ഷേ അത് എൻഡ്രിക്ക് പാഴാക്കുകയായിരുന്നു. എന്നാൽ 23ആം മിനിട്ടിൽ ഗോൾ നേടിക്കൊണ്ട് എൻഡ്രിക്ക് അതിന് പ്രായശ്ചിത്തം ചെയ്തു. മാത്രമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suii സെലിബ്രേഷനായിരുന്നു എൻഡ്രിക്ക് നടത്തിയിരുന്നത്.
Victor Roque and Endrick- might be iconic in future pic.twitter.com/Y9AxSh6mZM
— Giancito Rexefani🦋🐟 (@AnalystGiancito) July 2, 2023
ആദ്യപകുതി അവസാനിക്കുമ്പോൾ പാൽമിറാസ് ഒരു ഗോളിന് മുന്നിലായിരുന്നു. പിന്നീട് മെനീനോയിലൂടെ പാൽമിറാസ് ലീഡ് ഉയർത്തിയെങ്കിലും 66ആം മിനിറ്റിൽ ഗുസ്താവോക്ക് ലഭിച്ച റെഡ് കാർഡ് താളം തെറ്റിക്കുകയായിരുന്നു. രണ്ട് ഗോളുകൾ പിന്നീട് പാൽമിറാസ് വഴങ്ങി. മത്സരത്തിന്റെ 73ആം മിനുട്ടിലാണ് വിറ്റോർ റോക്ക് ഗോൾ നേടിക്കൊണ്ട് മത്സരം സമനിലയിലാക്കിയത്.
🔥 Endrick hitting the ‘SIU’ with his teammate Menino. pic.twitter.com/pwnrQ4LXCM
— Madrid Xtra (@MadridXtra) July 2, 2023
മത്സരത്തിന് ശേഷം എൻഡ്രിക്കും റോക്കും തമ്മിൽ തങ്ങളുടെ ജേഴ്സികൾ കൈമാറുകയും ചെയ്തിട്ടുണ്ട്.എൻഡ്രിക്ക് ഒരു തകർപ്പൻ താരമാണെന്നും ഞങ്ങൾക്ക് രണ്ടുപേർക്കും ശോഭനീയമായ ഭാവി ഉണ്ടാവും എന്നാണ് പ്രതീക്ഷപ്പെടുന്നതെന്നും മത്സരശേഷം റോക്ക് പറഞ്ഞിട്ടുണ്ട്.ഏതായാലും ഈ രണ്ട് യുവ സൂപ്പർതാരങ്ങളും ബ്രസീലിയൻ ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന താരങ്ങളാണ്.