ടോട്ടൻഹാം താരം സണ്ണിന്റെ ഒരു വയസ്സ് കുറയാൻ കാരണമെന്ത്?
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന്റെ വളരെ പ്രധാനപ്പെട്ട താരമാണ് സൗത്ത് കൊറിയൻ സൂപ്പർതാരമായ ഹയൂങ് മിൻ സൺ. 2015 മുതലാണ് ഈ താരം ടോട്ടൻഹാമിന് വേണ്ടി കളിച്ചു തുടങ്ങിയത്. ഇക്കാലയളവിൽ ആകെ 372 മത്സരങ്ങൾ കളിച്ച താരം 145 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് 10 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
സണ്ണുമായി ബന്ധപ്പെട്ട വളരെ രസകരമായ ഒരു വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് ഔദ്യോഗികമായി കൊണ്ട് അദ്ദേഹത്തിന്റെ ഒരു വയസ്സ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.സൗത്ത് കൊറിയയിലെ ഒരു സുപ്രധാന നിയമത്തിൽ അവിടുത്തെ പ്രസിഡന്റ് മാറ്റം വരുത്തിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് സൗത്ത് കൊറിയയിലെ എല്ലാവരുടെയും ഒരു വയസ്സ് കുറഞ്ഞിട്ടുള്ളത്.
Son Heung-min is officially YOUNGER 🤯
— GOAL News (@GoalNews) June 29, 2023
അതായത് ഇതുവരെ സൗത്ത് കൊറിയയിൽ ഗർഭകാലം കൂടി വയസ്സായി കൊണ്ട് പരിഗണിച്ചിരുന്നു. അതുകൊണ്ടുതന്നെ വയസ്സിന്റെ കാര്യത്തിൽ ജനിച്ച ദിനത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല. ജന്മദിനത്തെ അടിസ്ഥാനമാക്കിയുള്ള വയസ്സിനേക്കാൾ ഒരു വയസ്സ് എല്ലാവർക്കും കൂടുതലായിരുന്നു.എന്നാൽ ഈ നിയമം ഇപ്പോൾ മാറ്റി. അതിനർത്ഥം എല്ലാവർക്കും ഒരു വയസ്സ് കുറഞ്ഞു എന്നതാണ്. എന്നാൽ താരത്തിന്റെ ടോട്ടൻഹാമിലെ കരാറിനോ മറ്റുള്ള രജിസ്ട്രേഷനുകൾക്കോ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. കാരണം അവർക്ക് ജന്മദിനം മാത്രമാണ് ആവശ്യമുള്ളത്.മറിച്ച് പ്രായം അവർ പരിഗണിക്കാറില്ല. 1992 ജൂലൈ എട്ടാം തീയതിയാണ് സൺ ജനിച്ചിരുന്നത്.ഇതുവരെ 31 വയസ്സ് ഉണ്ടായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ വയസ്സ് 30 ആണ്.
ഏതായാലും ഈ നിയമ മാറ്റവും അതിന് തുടർന്ന് ഉണ്ടായ ഈ രസകരമായ സംഭവമെല്ലാം ഇപ്പോൾ ലോകത്ത് ചർച്ചയായിട്ടുണ്ട്. നിരവധി കൊറിയൻ താരങ്ങൾ യൂറോപ്പ്യൻ ഫുട്ബോളിൽ കളിക്കുന്നുണ്ട്.അവരുടെയെല്ലാം കാര്യത്തിൽ ഇങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്.