തന്റെ മുഴുവൻ സ്വത്തും നെയ്മറുടെ പേരിൽ എഴുതിവെച്ച ഒരു കടുത്ത ആരാധകൻ!

ഫുട്ബോൾ ലോകത്തെ സമ്പന്നരായ താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ.ഫോർബ്സ് മാസികയുടെ 2023ലെ കണക്ക് അനുസരിച്ച് ഏകദേശം 85 മില്യൺ ഡോളറോളം ഒരു വർഷത്തിൽ നെയ്മർ ജൂനിയർ സമ്പാദിക്കുന്നുണ്ട്.ഫുട്ബോൾ ലോകത്തെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നെയ്മർ ജൂനിയർ.

ഇപ്പോഴിതാ ബ്രസീലിലെ നെയ്മറുടെ ഒരു കടുത്ത ആരാധകൻ തന്റെ സ്വത്തുക്കളെല്ലാം നെയ്മറുടെ പേരിലേക്ക് എഴുതിവെച്ചിട്ടുണ്ട്. മുപ്പതുകാരനായ ആ വ്യക്തിയുടെ പേര് വിവരങ്ങളും സ്വത്തുക്കളും വ്യക്തമല്ല. നെയ്മറെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് താനിത് ചെയ്യുന്നത് എന്നാണ് മെട്രോപോൾസ് എന്ന മാധ്യമത്തോട് പറഞ്ഞത്.ആ ആരാധകൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” എനിക്ക് നെയ്മറെ വളരെയധികം ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തെ എന്നെ പോലെ തന്നെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടുപോയ എന്റെ പിതാവിനെ ഓർമിപ്പിക്കുന്നു. എന്റെ ആരോഗ്യം ശോഷിച്ചുകൊണ്ടിരിക്കുകയാണ്.പക്ഷേ എന്റെ വസ്തുവകകൾ ഗവൺമെന്റിനോ എന്റെ ബന്ധുക്കൾക്കോ വിട്ടു നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാനത് നെയ്മർ ജൂനിയർക്ക് നൽകുകയാണ് “ഇതാണ് ആരാധകൻ പറഞ്ഞിട്ടുള്ളത്.

മുമ്പ് നെയ്മറുടെ പേരിലേക്ക് എഴുതിവെക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നിയമപരമായി തടസ്സങ്ങൾ നേരിടുകയായിരുന്നു. അതെല്ലാം പരിഹരിച്ചു കൊണ്ടാണ് ഇപ്പോൾ നെയ്മറുടെ പേരിലേക്ക് എഴുതിവെച്ചിട്ടുള്ളത്. ഏതായാലും വളരെ ആഴത്തിലുള്ള ആരാധന ഇതിലൂടെ പ്രകടിപ്പിക്കുകയാണ് ആ ആരാധകൻ ചെയ്തിട്ടുള്ളത്. ബ്രസീലിയൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *