ഇന്റർമിലാനായിരുന്നു ചാമ്പ്യൻസ് ലീഗ് കിരീടം അർഹിച്ചിരുന്നത്:മുൻ അർജന്റൈൻ താരം വ്യക്തമാക്കുന്നു!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.റോഡ്രി നേടിയ ഏകപക്ഷീയമായ ഗോളിൽ ഇന്ററിനെ പരാജയപ്പെടുത്തിക്കൊണ്ട് സിറ്റി കിരീടം നേടുകയും ചെയ്തു. മത്സരത്തിൽ ലുക്കാക്കു ഉൾപ്പെടെയുള്ള ഇന്റർ താരങ്ങൾക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ ആ അവസരങ്ങളിൽ ഒന്ന് പോലും ഗോളാക്കി മാറ്റാൻ സാധിക്കാതെ പോയത് തിരിച്ചടിയാവുകയായിരുന്നു.

ദീർഘകാലം ഇന്റർ മിലാന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഡിയഗോ മിലിറ്റോ.അർജന്റീന ദേശീയ ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഇന്റർ മിലാനായിരുന്നു അർഹിച്ചിരുന്നത് എന്ന കാര്യം ഇദ്ദേഹമിപ്പോൾ പറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.മിലിറ്റോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ചാമ്പ്യൻസ് ലീഗ് തൊട്ടരികിൽ എത്താൻ അവർക്ക് സാധിച്ചു. യഥാർത്ഥത്തിൽ ചാമ്പ്യൻസ് ലീഗിൽ ഇന്റർ ഒരു മഹത്തായ യാത്ര തന്നെയാണ് നടത്തിയത്. ഫൈനലിൽ വിജയിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗ് കിരീടം അവരായിരുന്നു അർഹിച്ചിരുന്നത്.ഫൈനലിൽ മികച്ച പ്രകടനം നടത്തി. നിർഭാഗ്യവശാൽ ഫുട്ബോൾ ഇങ്ങനെയൊക്കെയാണ്. നിർഭാഗ്യങ്ങളുടെ ദിവസമായിരുന്നു അത്.കിരീടം സ്വന്തമാക്കാൻ മാത്രം ഇന്ററിന് സാധിക്കാതെ പോവുകയായിരുന്നു.എന്നിരുന്നാലും ചാമ്പ്യൻസ് ലീഗിൽ ഉടനീളം മികച്ച പ്രകടനമാണ് ക്ലബ്ബ് നടത്തിയത് ” ഇതാണ് മിലിറ്റോ പറഞ്ഞിട്ടുള്ളത്.

കോപ ഇറ്റാലിയ കിരീടം ഫിയോറെന്റിനയെ പരാജയപ്പെടുത്തിക്കൊണ്ട് നേടാൻ ഇന്റർമിലാൻ കഴിഞ്ഞിരുന്നു. 2010ലെ ചാമ്പ്യൻസ് ലീഗ് കിരീടം ഇന്റർമിലാനായിരുന്നു സ്വന്തമാക്കിയിരുന്നത്.ബയേണിനെതിരെ നടന്ന ആ ഫൈനൽ മത്സരത്തിൽ ഇന്റർ മിലാന്റെ രണ്ട് ഗോളുകളും നേടിയത് ഈ അർജന്റീനകാരൻ തന്നെയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *