ക്രിസ്റ്റ്യാനോയെ സഹായിക്കാൻ ഇന്റർ മിലാന്റെ സൂപ്പർതാരവും എത്തുന്നു!
സൗദി അറേബ്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ വിലസുന്ന ഒരു കാഴ്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയതാണ് എല്ലാ മാറ്റത്തിന്റെയും കാരണം. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബുകളിലേക്ക് എത്തിക്കഴിഞ്ഞു. അടുത്ത സീസണിൽ സിയച്ച് ക്രിസ്റ്റ്യാനോക്കൊപ്പമായിരിക്കും ഉണ്ടായിരിക്കുക.
മാത്രമല്ല അൽ നസ്ർ മറ്റൊരു താരത്തെക്കൂടി ഇപ്പോൾ ലക്ഷ്യം വെക്കുന്നുണ്ട്. ഇന്റർ മിലാന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ മാർസെലോ ബ്രോസോവിച്ചിനെ എത്തിക്കാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്. ശരിയായ ദിശയിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.അൽ നസ്റിന്റെ പ്രതിനിധി ഉടൻ തന്നെ ഇന്റർ മിലാൻ അധികൃതരുമായി ഒരു ചർച്ച നടത്തും.ഇന്റർ മിലാനും ബ്രോസോവിച്ചും പോസിറ്റീവ് ആയിട്ടുള്ള സൂചനകളാണ് ഇപ്പോൾ നൽകി കഴിഞ്ഞിട്ടുള്ളത്.
Al Nassr delegation will negotiate with Inter on Monday to complete Marcelo Brozović deal. There’s confidence on both player and club side 🚨🟡🔵🇭🇷 #transfers
— Fabrizio Romano (@FabrizioRomano) June 25, 2023
Inter want Davide Frattesi, priority target to replace Brozović. Talks will advance with Sassuolo very soon. ⚫️🔵 pic.twitter.com/cgF4UL0nbI
മുപ്പതുകാരനായ ബ്രോസോവിച്ച് നിലവിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ്.2015 മുതലാണ് ഈ താരം ഇന്റർ മിലാന് വേണ്ടി കളിച്ചു തുടങ്ങിയത്.ഏകദേശം 25 മില്യൺ യൂറോയോളം താരത്തിന് വേണ്ടി അൽ നസ്ർ ചിലവഴിക്കേണ്ടി വന്നേക്കും. 2027 വരെയുള്ള ഒരു കോൺട്രാക്ടിലായിരിക്കും ബ്രോസോവിച്ച് ഒപ്പുവെക്കുക. 20 മില്യൺ യൂറോയോളം സാലറിയായി കൊണ്ട് ഈ താരത്തിന് അൽ നസ്ർ നൽകിയേക്കും.
എഫ്സി ബാഴ്സലോണ ഈ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. കഴിഞ്ഞ സീസണിൽ 28 ഇറ്റാലിയൻ ലീഗ് മത്സരങ്ങൾ കളിച്ച ബ്രോസോവിച്ച് മൂന്ന് ഗോളുകളും 5 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് അൽ നസ്റിനും ക്രിസ്റ്റ്യാനോക്കും വളരെയധികം സഹായകരമാകുന്ന ഒരു കാര്യമായിരിക്കും.