പിഎസ്ജി സൂപ്പർ താരം അൽ ഹിലാലിലേക്കോ? അടുത്ത ആഴ്ച്ച തീരുമാനം!
സൗദി അറേബ്യൻ ക്ലബ്ബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ വിലസുന്ന ഒരു കാഴ്ച്ചയാണ് നമുക്ക് ഇപ്പോൾ കാണാൻ സാധിക്കുന്നത്. നിരവധി സൂപ്പർ താരങ്ങളെ അവർ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു കൂലിബലിയെ അൽ ഹിലാൽ സ്വന്തമാക്കിയത്. കൂടാതെ പോർച്ചുഗീസ് സൂപ്പർ താരമായ റൂബൻ നെവസിനെയും അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ മധ്യനിരയിലേക്ക് മറ്റൊരു സൂപ്പർ താരത്തെ കൂടി അൽ ഹിലാലിന് വേണം. മറ്റാരുമല്ല,പിഎസ്ജിയുടെ ഇറ്റാലിയൻ സൂപ്പർതാരമായ മാർക്കോ വെറാറ്റിയെയാണ് ഈ സൗദി ക്ലബ്ബിന് ആവശ്യമുള്ളത്. അവർ ഈ താരത്തെ സമീപിച്ച് ഓഫർ നൽകിക്കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.ആൽഫ്രഡോ പെഡുല്ല എന്ന മാധ്യമപ്രവർത്തകനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Paris Saint-Germain's Marco Verratti (30) is reflecting on an approach from Al-Hilal, reports @AlfredoPedulla. He will make a decision in the next few days.https://t.co/WF5PrK7wJb
— Get Italian Football News (@_GIFN) June 25, 2023
കഴിഞ്ഞ സീസണിൽ വളരെ മോശമായ രീതിയിലായിരുന്നു പിഎസ്ജി ആരാധകർ വെറാറ്റിയോട് പെരുമാറിയിരുന്നത്.അദ്ദേഹത്തോട് ക്ലബ്ബ് വിട്ട് പുറത്തു പോകാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ കടുത്ത അസംതൃപ്തനായ വെറാറ്റി ക്ലബ്ബ് വിടാൻ തന്നെ തീരുമാനിച്ചിട്ടുണ്ട്.റോമയിലേക്ക് പോകുമെന്നുള്ള ഒരു റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും സാലറി പ്രശ്നങ്ങൾ കാരണം അത് നടക്കാതെ പോവുകയായിരുന്നു. ഉയർന്ന സാലറി മൂലം മറ്റുള്ള ട്രാൻസ്ഫറുകളും കാര്യമായ പുരോഗതി പ്രാപിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഹിലാലിന്റെ ഓഫർ ഇദ്ദേഹം പരിഗണിച്ചിട്ടുണ്ട്.പക്ഷേ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. അടുത്ത ആഴ്ച്ച തന്നെ ഒരു അന്തിമ തീരുമാനം ഉണ്ടാവും എന്നാണ് അറിയാൻ സാധിക്കുന്നത്.വെറാറ്റി കൂടി സൗദി അറേബ്യ തിരഞ്ഞെടുക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ എന്നിവർക്ക് വേണ്ടി അൽ ഹിലാൽ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിൽ അത് ഫലം കാണാതെ പോവുകയായിരുന്നു.