അവർ അത്തരക്കാരല്ല : MLS തിരഞ്ഞെടുത്ത മെസ്സിക്ക് ഉപദേശവുമായി ബെയ്ൽ!
സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പിഎസ്ജി കരിയർ വളരെയധികം ബുദ്ധിമുട്ടുള്ളതായിരുന്നു. രണ്ടു വർഷക്കാലമാണ് മെസ്സി പാരീസിൽ ചിലവഴിച്ചത്. എന്നാൽ കടുത്ത വിമർശനങ്ങൾ മെസ്സിക്ക് പലപ്പോഴും നേരിടേണ്ടി വന്നിരുന്നു.പിഎസ്ജി ആരാധകർ തന്നെ ലയണൽ മെസ്സിയെ ക്രൂശിക്കുന്ന കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറഞ്ഞതും.
ഏതായാലും ഈ വിഷയത്തിൽ ലയണൽ മെസ്സിക്ക് ചില ഉപദേശങ്ങൾ മുൻ റയൽ മാഡ്രിഡ് സൂപ്പർ താരമായ ഗാരെത് ബെയ്ൽ നൽകിയിട്ടുണ്ട്. അതായത് വലിയ ക്ലബ്ബുകളിലെ പോലെയല്ലെന്നും അമേരിക്കയിലെ ആരാധകർ തോൽവിയെ ഉൾക്കൊള്ളുമെന്നാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്. നിലവിൽ അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ചലസ് എഫ്സിക്ക് വേണ്ടിയാണ് ബെയ്ൽ കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
At least Gareth Bale is honest 😅
— GOAL News (@GoalNews) June 21, 2023
” ഇവിടെ അമേരിക്കയിൽ കാര്യങ്ങൾ കൂടുതൽ ആശ്വാസകരമാണ്. നിങ്ങൾ റയൽ മാഡ്രിഡിൽ വെച്ച് പരാജയപ്പെട്ടാൽ അത് ലോകം അവസാനിക്കുന്നത് പോലെയാണ്. തീർച്ചയായും നിങ്ങൾ ക്രൂശിക്കപ്പെടും.നിങ്ങൾ വളരെയധികം തളരും.നിങ്ങൾക്ക് സന്തോഷവാനായി കൊണ്ട് പിന്നീട് വീട്ടിലേക്ക് പോകാൻ സാധിക്കില്ല. പക്ഷേ ഇവിടെ അമേരിക്കയിൽ അവർ കൂടുതലായിട്ട് തോൽവി ഉൾക്കൊള്ളുന്നവരാണ്. ഇവിടെ തോറ്റു കഴിഞ്ഞാൽ അനന്തരഫലങ്ങൾ ഒന്നുമുണ്ടാവില്ല.അവിടെ റെലഗേറ്റഡ് ആവില്ല. ഒരു മത്സരം തോറ്റു കഴിഞ്ഞാൽ അടുത്ത മത്സരത്തിലേക്ക് പോവുക. തോൽവി അവർ നല്ല രൂപത്തിൽ ഉൾക്കൊള്ളുന്നവരാണ് ” ഇതാണ് ബെയ്ൽ പറഞ്ഞിട്ടുള്ളത്.
അതായത് പാരീസിൽ ലഭിച്ചത് പോലെയുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ലയണൽ മെസ്സിക്ക് അമേരിക്കയിൽ നേരിടേണ്ടി വരില്ല എന്ന് തന്നെയാണ് ബെയ്ൽ ഇതിലൂടെ വ്യക്തമാക്കുന്നത്.തീർച്ചയായും സമാധാനപൂർണമായ ഒരു ജീവിതം തനിക്കും തന്റെ കുടുംബത്തിനും നയിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി അമേരിക്കയെ തിരഞ്ഞെടുത്തത്. പക്ഷേ മെസ്സിയുടെ ഈ തീരുമാനം ആരാധകർക്ക് നിരാശ നൽകുന്ന ഒരു കാര്യമായിരുന്നു.