മോശം പ്രകടനത്തിൻ്റെ ഉത്തരവാദി ഞാൻ മാത്രമല്ല : സെറ്റിയെൻ

Fc ബാഴ്സലോണയുടെ മോശം പ്രകടനത്തിൻ്റെ ഉത്തരവാദി താൻ മാത്രമല്ലെന്നും എല്ലായ്പ്പോഴും പരിശീലകനെ കുറ്റപ്പെടുത്താൻ എളുപ്പമാണെന്നും ബാഴ്സ കോച്ച് ക്വീക്കെ സെറ്റിയെൻ. Fc ബാഴ്സലോണ vs ഒസാസുന മത്സരത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകരെ കാണവേയാണ് സെറ്റിയെൻ ഇക്കാര്യം പറഞ്ഞത്. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണ ഇനി കിരീടത്തിലെത്താനുള്ള സാധ്യത വളരെ കുറവാണ്.

സെറ്റിയെൻ്റെ വാക്കുകൾ ഇങ്ങനെ : “മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്തത്തിൽ ഒരു പങ്ക് എനിക്കുണ്ട് എന്നത് ഞാൻ അംഗീകരിക്കുന്നു, പക്ഷേ പൂർണ്ണ ഉത്തരവാദിത്തം എനിക്കില്ല. എല്ലായ്പ്പോഴും പരിശീലകരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. 3 മത്സരങ്ങളിൽ സമനിലയിൽ കുരുങ്ങിയെങ്കിലും ഞങ്ങളുടെ പ്രകടനം അത്ര മോശമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. അതേസമയം മത്സരങ്ങൾ പുനരാരംഭിച്ച ശേഷം എല്ലാ കളികളും വിജയിച്ച റയൽ മാഡ്രിഡ് അഭിനന്ദനം അർഹിക്കുന്നു”. ഇതാണ് ക്വീക്കെ സെറ്റിയെൻ പറഞ്ഞിരിക്കുന്നത്.

വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.

Leave a Reply

Your email address will not be published. Required fields are marked *