ഞാൻ റെക്കോർഡുകളെ പിന്തുടരാറില്ല, റെക്കോർഡുകൾ എന്നെയാണ് പിന്തുടരുന്നത്: ചരിത്രം കുറിക്കുന്നതിന് മുന്നേ CR7
ഇന്ന് യൂറോ യോഗ്യതയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:15ന് നടക്കുന്ന മത്സരത്തിൽ ഐസ്ലാൻഡ് ആണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ബോസ്നിയയെ പരാജയപ്പെടുത്തി കൊണ്ടാണ് പോർച്ചുഗൽ വരുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്ര നേട്ടത്തിന്റെ അരികിലാണ്. ഇന്നത്തെ മത്സരത്തിൽ ഇറങ്ങുന്നതോടുകൂടി പോർച്ചുഗലിനു വേണ്ടി 200 മത്സരങ്ങൾ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിയും. ഫുട്ബോൾ ചരിത്രത്തിൽ ആരും തന്നെ സ്വന്തം രാജ്യത്തിനുവേണ്ടി 200 മത്സരങ്ങൾ കളിച്ചിട്ടില്ല. ഈ നേട്ടത്തെക്കുറിച്ച് ഇപ്പോൾ റൊണാൾഡോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙Cristiano Ronaldo: My journey with Portugal will not end soon. 🇵🇹🐐 pic.twitter.com/RYjrmRgkpZ
— TCR. (@TeamCRonaldo) June 19, 2023
” ഞാനൊരിക്കലും റെക്കോർഡുകളെ പിന്തുടരാറില്ല.മറിച്ച് റെക്കോർഡുകൾ എന്നെയാണ് ഫോളോ ചെയ്യാറുള്ളത്.200 മത്സരങ്ങൾ കളിക്കാൻ കഴിയുക എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യം തന്നെയാണ്. ദേശീയ ടീമിന് വേണ്ടി കളിക്കുക എന്നുള്ളത് തന്നെ എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ഇന്നിപ്പോൾ അത് ഇവിടം വരെ എത്തിനിൽക്കുന്നു.200 മത്സരങ്ങൾ കളിക്കുക എന്നുള്ളത് എല്ലാവർക്കും കഴിയുന്ന ഒരു കാര്യമല്ല. ഞാൻ എന്റെ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നു “ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി 122 ഗോളുകളാണ് ആകെ റൊണാൾഡോ നേടിയിട്ടുള്ളത്.