മെസ്സിക്ക് തിരിച്ചെത്താൻ കഴിയാത്തതിൽ പേടിയുണ്ടോ? നിലപാട് വ്യക്തമാക്കി ടെബാസ്.

സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്റെ മുൻക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹമുണ്ടായിരുന്നു.മെസ്സിക്ക് വേണ്ടി ബാഴ്സ ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. ബാഴ്സയുടെ പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകിയെങ്കിലും പക്ഷേ തിരിച്ചെത്തിക്കാൻ ബാഴ്സക്ക് സാധിക്കാതെ പോയി. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ ലയണൽ മെസ്സി തീരുമാനിക്കുകയും ചെയ്തു.

മെസ്സിക്ക് ലാലിഗയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല,കരീം ബെൻസിമ ലാലിഗ പുറത്തുപോയി, നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ സ്പാനിഷ് ലീഗിനോട് വിട പറയുകയാണ്,ഇതെല്ലാം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടോ എന്നുള്ള ചോദ്യം ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസിനോട് ചോദിച്ചിരുന്നു. ഇവിടെ എല്ലാവർഷവും ഇങ്ങനെയൊക്കെ തന്നെയാണ് എന്നുള്ള മറുപടിയാണ് ടെബാസ് നൽകിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബാഴ്സക്ക് ഇത് ഒരിക്കലും ഒരു അനുകൂല സാഹചര്യമായിരുന്നില്ല. എല്ലാ വർഷവും ഇവിടെ ലാലിഗയിൽ ഒരേ കാര്യങ്ങൾ തന്നെയാണ് സംഭവിക്കുന്നത്. പക്ഷേ എന്നെ ഏറ്റവും കൂടുതൽ ഭീതിപ്പെടുത്തുന്ന കാര്യം ഇവിടത്തെ ക്ലബ്ബുകളുടെ സാമ്പത്തിക പ്രശ്നങ്ങൾ തന്നെയാണ് “ഇതാണ് ലാലിഗ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

സ്പാനിഷ് ലീഗിലെ പല ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്.അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ബാഴ്സ തന്നെയാണ്.എന്നിരുന്നാലും കൂടുതൽ സൂപ്പർതാരങ്ങളെ എത്തിക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്.ഗുണ്ടോഗൻ,കിമ്മിച്ച് എന്നിവരൊക്കെ ബാഴ്സയിലേക്ക് എത്തുമെന്നുള്ള റൂമറുകൾ ഇപ്പോൾ പുറത്തേക്ക് വരുന്നുണ്ട്. ഏതായാലും മെസ്സിയും റൊണാൾഡോയും ഉൾപ്പെടെ നിരവധി താരങ്ങൾ ലാലിഗയോട് വിട പറഞ്ഞത് അവർക്ക് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *