റയൽ മാഡ്രിഡ്..സൂക്ഷിക്കുക, ഞങ്ങൾ വരുന്നുണ്ട് :UCL കിരീടങ്ങളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി പെപ്!
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ഇന്റർമിലാനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സിറ്റി വിജയിച്ചത്.തുടർന്ന് ചാമ്പ്യൻസ് ലീഗ് കിരീടം ആദ്യമായി സ്വന്തമാക്കാനും മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞു. 14 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള റയൽ മാഡ്രിഡാണ് ഏറ്റവും കൂടുതൽ UCL നേടിയിട്ടുള്ള ടീം.
ഈ റയൽ മാഡ്രിഡിന് ഇപ്പോൾ പെപ് ഗാർഡിയോള ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.റയലിന്റെ റെക്കോർഡ് തകർക്കാൻ മാഞ്ചസ്റ്റർ സിറ്റി വരുന്നുണ്ട്, സൂക്ഷിക്കുക എന്ന മുന്നറിയിപ്പാണ് ഇപ്പോൾ ഈ പരിശീലകൻ നൽകിയിട്ടുള്ളത്. വളരെ തമാശരൂപേണയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും കൂട്ടിച്ചേർക്കേണ്ട ഒരു കാര്യമാണ്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep Guardiola in press conference: “Be careful Real Madrid, we’re 13 UCLs away but we're coming for you. We are on our way!”. 🔵😄 #MCFC
— Fabrizio Romano (@FabrizioRomano) June 10, 2023
“If you sleep a little bit, we will catch you”. pic.twitter.com/Af8K41n67h
“റയൽ മാഡ്രിഡ്..നിങ്ങൾ സൂക്ഷിക്കുക..നിങ്ങളോടൊപ്പം ഞങ്ങൾക്ക് 13 കിരീടങ്ങൾ ഇനിയും നേടേണ്ടതുണ്ട്..പക്ഷേ നിങ്ങളുടെ റെക്കോർഡ് തകർക്കാൻ ഞങ്ങൾ വരുന്നുണ്ട്.. ഞങ്ങൾ ഞങ്ങളുടെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു.. നിങ്ങൾ ചെറുതായൊന്ന് ഉറങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളോടൊപ്പം എത്തുക തന്നെ ചെയ്യും ” ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
തന്റെ പരിശീലക കരിയറിൽ 3 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കാൻ പെപ്പിന് കഴിഞ്ഞിട്ടുണ്ട്.നേരത്തെ എഫ്സി ബാഴ്സലോണക്കൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിരുന്നു. കൂടാതെ 2 തവണ ട്രിബിൾ സ്വന്തമാക്കിയ ഏക പരിശീലകനും പെപ് ഗാർഡിയോള തന്നെയാണ്.