കിരീടങ്ങൾ വാരിക്കൂട്ടി ചരിത്രത്തിലിടം നേടി ഹൂലിയൻ ആൽവരസ്!

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.റോഡ്രി നേടിയ ഏക ഗോളാണ് സിറ്റിക്ക് വിജയം സമ്മാനിച്ചത്. ഇതോടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു.

അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ഈ കിരീടനേട്ടത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ സീസണിൽ നാല് കിരീടങ്ങളാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.അർജന്റീനക്കൊപ്പം ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും FA കപ്പും സ്വന്തമാക്കിയിട്ടുള്ളത്. ഒരേ സീസണിൽ വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുന്ന ചരിത്രത്തിലെ പത്താമത്തെ മാത്രം താരമാണ് ഹൂലിയൻ ആൽവരസ്.

മാത്രമല്ല മറ്റൊരു റെക്കോർഡ് കൂടി അദ്ദേഹം നേടിയിട്ടുണ്ട്. അതായത് അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനൊപ്പം ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗ് ആയ കോപ്പ ലിബർട്ടഡോറസ് ആൽവരസ് നേടിയിട്ടുണ്ട്. ഇതിന് പുറമെയാണ് വേൾഡ് കപ്പും ചാമ്പ്യൻസ് ലീഗും അദ്ദേഹം നേടിയിട്ടുള്ളത്. അതായത് ഈ മൂന്ന് കിരീടങ്ങളും നേടുന്ന ആദ്യത്തെ അർജന്റീന താരമാണ് ആൽവരസ്. ഇതിന് മുൻപ് ഫുട്ബോൾ ചരിത്രത്തിൽ ഈ മൂന്ന് കിരീടങ്ങളും കേവലം നാല് താരങ്ങൾ മാത്രമാണ് നേടിയിട്ടുള്ളത്.

ദിദയും റോക്ക് ജൂനിയറും കഫുവും ഡീഞ്ഞോയുമാണ് ആ നാല് താരങ്ങൾ.ഇവരുടെ കൂട്ടത്തിലേക്കാണ് ആൽവരസ് ഇപ്പോൾ എത്തിയിട്ടുള്ളത്.കോപ ലിബർട്ടഡോറസ്,വേൾഡ് കപ്പ്,ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,Fa കപ്പ് എന്നിവക്ക് പുറമെ കോപ്പ അമേരിക്കയും ഫൈനലിസിമയുമൊക്കെ ആൽവരസ് സ്വന്തമാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ എല്ലാം അദ്ദേഹം നേടിക്കഴിഞ്ഞു എന്നർത്ഥം.

Leave a Reply

Your email address will not be published. Required fields are marked *