മെസ്സിയെ എത്തിക്കാൻ ബാഴ്സ കാര്യമായി ഒന്നും ചെയ്തില്ല : വിമർശിച്ച് അഗ്വേറോ!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ തിരിച്ചെത്തും എന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.എന്നാൽ മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സക്ക് കഴിഞ്ഞില്ല. ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ അഭിമുഖത്തിൽ ബാഴ്സയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. താൻ തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ആളുകൾ ബാഴ്സയുടെ അകത്ത് തന്നെ ഉണ്ട് എന്നായിരുന്നു മെസ്സി വിമർശിച്ചിരുന്നത്.
ഇപ്പോഴിതാ മുൻ അർജന്റൈൻ താരവും ലയണൽ മെസ്സിയുടെ സുഹൃത്തുമായ സെർജിയോ അഗ്വേറോയും ബാഴ്സയെ വിമർശിച്ചിട്ടുണ്ട്.അതായത് മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സ കാര്യമായി ഒന്നും ചെയ്തില്ല എന്നാണ് അഗ്വേറോ ആരോപിച്ചിട്ടുള്ളത്. മെസ്സി നിലവിൽ എടുത്തത് കൃത്യമായ തീരുമാനമാണെന്നും അഗ്വേറോ കൂട്ടിച്ചേർത്തു. ESPN ന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അഗ്വേറോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Agüero: "Barcelona didn't do enough for Leo's return. Yes, there was a La Liga thing and an economic situation, but Leo made the correct decision to not to wait until the last second like in 2021." pic.twitter.com/mgzUIN0o5i
— Barça Universal (@BarcaUniversal) June 9, 2023
“ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരാൻ വേണ്ടി എഫ്സി ബാഴ്സലോണ കാര്യമായ രീതിയിൽ ഒന്നും തന്നെ പരിശ്രമിച്ചിട്ടില്ല. ശരിയാണ് സാമ്പത്തികപരമായ ബുദ്ധിമുട്ടുകളും ലാലിഗയുടെ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. പക്ഷേ 2021 ലെ പോലെ അവസാന നിമിഷം വരെ കാത്തു നിൽക്കാതെ ലയണൽ മെസ്സി ഇവിടെ ഒരു ഉചിതമായ, കൃത്യമായ തീരുമാനം കൈകൊണ്ട് കഴിഞ്ഞു ” ഇതാണ് സെർജിയോ അഗ്വേറോ പറഞ്ഞിട്ടുള്ളത്.
മെസ്സിയെ രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്നുള്ള കാര്യത്തിൽ ഉറപ്പു നൽകാൻ ബാഴ്സയ്ക്ക് സാധിച്ചില്ലായിരുന്നു. ഇതോടുകൂടിയാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് പോവാൻ തീരുമാനിച്ചത്. ബാഴ്സക്ക് മെസ്സിയെ രജിസ്റ്റർ ചെയ്യണമെങ്കിൽ കൂടുതൽ താരങ്ങളെ വിൽക്കുകയോ അല്ലെങ്കിൽ ചില താരങ്ങളുടെ സാലറി കുറയ്ക്കുകയോ ചെയ്യണമായിരുന്നു. എന്നാൽപോലും മെസ്സിയെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ബാഴ്സക്ക് ഉറപ്പ് പറയാൻ സാധിക്കില്ലായിരുന്നു.അത്തരത്തിലുള്ള ഒരു അനിശ്ചിതത്വത്തിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്.