എല്ലാം മെസ്സിയുടെ കൈകളിലാണ് :സാവിയുടെ പുതിയ പ്രസ്താവന!

ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ സാഗ തന്നെയാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ചർച്ചാവിഷയം.ഫ്രീ ഏജന്റായ ലയണൽ മെസ്സി എങ്ങോട്ട് എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. മെസ്സിയുടെ പിതാവും ബാഴ്സയുടെ പ്രസിഡണ്ടും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ബാഴ്സയിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം മെസ്സി ക്ലബ്ബിനെ അറിയിച്ചിട്ടുമുണ്ട്. പക്ഷേ ഇതുവരെ ഒരു ഫോർമൽ ഓഫർ മെസ്സിക്ക് നൽകാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല.

എത്രയും പെട്ടെന്ന് പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് ബാഴ്സ ഓഫർ നൽകും. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവിയോട് ഒരിക്കൽ കൂടി അഭിപ്രായം തേടിയിരുന്നു. ഇവിടെ ലയണൽ മെസ്സിക്കാണ് മുൻതൂക്കമെന്നും അദ്ദേഹത്തിന്റെ കൈകളിലാണ് കാര്യങ്ങൾ ഉള്ളത് എന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്. ബാഴ്സ പരിശീലകന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിൽ ഈ സാഹചര്യം നിലകൊള്ളുന്നത് ജോയൻ ലാപോർട്ടയുടെയും ലയണൽ മെസ്സിയുടെ പിതാവിന്റെയും കൈകളിലാണ്. എങ്ങനെയാണ് കാര്യങ്ങൾ പുരോഗമിക്കുക എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണാം.പക്ഷേ ആത്യന്തികമായി മെസ്സിക്ക് തന്നെയാണ് ഇവിടെ മുൻതൂക്കം. അദ്ദേഹത്തിന്റെ കൈകളിൽ തന്നെയാണ് കാര്യങ്ങൾ ഉള്ളത് ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിക്ക് ഓഫർ നൽകിയിട്ടില്ലെങ്കിലും ഉടൻ തന്നെ ഓഫർ നൽകാൻ ബാഴ്സ തയ്യാറാണ്. പക്ഷേ മെസ്സിയെ രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ എന്നുള്ള കാര്യത്തിൽ ബാഴ്സ ഇതുവരെ ഒരു ഉറപ്പും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സിക്ക് തന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാവാനും അതുവഴി ബാഴ്സ ഡീലിൽ നിന്ന് പിന്മാറാനും സാധ്യതയുണ്ട്. ഈയൊരു അവസരത്തിൽ മെസ്സിയെ പഴിചാരി രക്ഷപ്പെടാനുള്ള സാഹചര്യങ്ങളാണ് ബാഴ്സ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുന്നതെന്നും ആരോപണങ്ങൾ വളരെ ശക്തമാണ്.ഏതായാലും പുതിയ വിവരങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *