മെസ്സിക്ക് വേണ്ടി കൂടുതൽ യൂറോപ്യൻ ക്ലബുകൾ രംഗത്തെന്ന് ഫാബ്രിസിയോ.
ലയണൽ മെസ്സി പിഎസ്ജിയോടൊപ്പമുള്ള തന്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞു. ഇനി പിഎസ്ജി ജേഴ്സിയിൽ നമുക്ക് മെസ്സിയെ കാണാനാവില്ല. ഉടൻതന്നെ തന്റെ ഭാവിയെക്കുറിച്ച് മെസ്സി ഒരു തീരുമാനം കൈക്കൊള്ളും. അടുത്ത സീസണിൽ മെസ്സി ഏത് ക്ലബ്ബിൽ കളിക്കും എന്നത് അധികം വൈകാതെ നമുക്ക് അറിയാൻ സാധിക്കും.
ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഇന്റർ മിയാമി മെസ്സിക്ക് മുന്നിൽ ബിഡ് വെച്ചിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ് ആയ അൽ ഹിലാലിന്റെ വലിയ ഓഫർ ഇപ്പോഴും മെസ്സിയുടെ മുന്നിലുണ്ട്. മെസ്സിയുടെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണക്ക് ഇതുവരെ മെസ്സിക്ക് ഓഫർ നൽകാൻ കഴിഞ്ഞിട്ടില്ല.അവർ ലാലിഗയുടെ അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
കൂടാതെ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ കൂടുതൽ യൂറോപ്പ്യൻ ക്ലബ്ബുകൾ മെസ്സിയെ സമീപിച്ചിട്ടുണ്ട്. അതായത് വേറെയും ക്ലബ്ബുകൾക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അവരുടെ പേരുകൾ ഏതൊക്കെയാണ് എന്നത് ഫാബ്രിസിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Lionel Messi will decide his future soon ✨🇦🇷 #Messi
— Fabrizio Romano (@FabrizioRomano) June 3, 2023
◉ Inter Miami, into the race as they have presented their bid;
◉ Al Hilal huge proposal remains valid on the table;
◉ Barça, waiting for La Liga; no official bid yet.
◉ More European clubs approaching in the last hours. pic.twitter.com/vYflemocVv
ഇതിനിടെ ലയണൽ മെസ്സിക്ക് വേണ്ടി ശ്രമിക്കുന്ന രണ്ട് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പേരുകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.ചെൽസി,ന്യൂകാസിൽ യുണൈറ്റഡ് എന്നീ രണ്ട് ക്ലബ്ബുകൾക്ക് ലയണൽ മെസ്സിയെ സ്വന്തമാക്കാൻ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്.സാമ്പത്തികപരമായി നല്ല പൊസിഷനിൽ നിൽക്കുന്ന രണ്ട് ക്ലബ്ബുകൾ ആണ് ഇത്. ഏതായാലും മെസ്സിയുടെ ഭാവി തീരുമാനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.