വിനി..നീ ഒറ്റക്കല്ല: പിന്തുണ പ്രഖ്യാപിച്ച് എംബപ്പേയും നെയ്മറും ഹക്കീമിയും!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് വലൻസിയ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് റയലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഈ മത്സരത്തിനിടെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. നിരവധി വലൻസിയ ആരാധകർ അദ്ദേഹത്തെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും വിനീഷ്യസ് മരിക്കട്ടെ എന്ന് ചാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വിനി ശക്തമായ ഭാഷയിൽ കളിക്കളത്തിൽ വച്ചുകൊണ്ടുതന്നെ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ ലാലിഗയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വിനീഷ്യസ് ജൂനിയർ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മെസ്സിയും ക്രിസ്റ്റ്യാനോയും ഡീഞ്ഞോയും റൊണാൾഡോയുമൊക്കെ കളിച്ച ഒരു ലീഗ് ഇന്ന് റേസിസ്റ്റുകളുടെ ലീഗാണ് എന്നാണ് വിനീഷ്യസ് ആരോപിച്ചിട്ടുള്ളത്. ഫുട്ബോൾ ലോകം ഒന്നടങ്കം ഇപ്പോൾ വിനീഷ്യസിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
❤️🤝 Neymar sur Instagram: "Je suis avec toi Vini"
— PSG COMMUNITY (@psgcommunity_) May 21, 2023
Mbappé sur Instagram: "Tu n'es pas seul. On est avec toi et on te soutient Vini"
Les 2 parisiens apportent leur soutien à Vinicius après les évènements racistes contre lui ce soir ✊🏻✊🏽✊🏿 pic.twitter.com/Z6BiDQtVyb
പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിലൂടെ വിനീഷ്യസിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. ഞാൻ നിന്റെ കൂടെയുണ്ട് വിനി എന്നാണ് നെയ്മർ ജൂനിയർ ഇൻസ്റ്റഗ്രാമിൽ എഴുതിയിട്ടുള്ളത്.പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയും വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.നീ ഒറ്റക്കല്ല വിനി.. ഞങ്ങൾ നിന്നോടൊപ്പമുണ്ട്.. ഞങ്ങൾ നിന്നെ സപ്പോർട്ട് ചെയ്യുന്നു എന്നാണ് എംബപ്പേ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പിന്നാലെ മറ്റൊരു സൂപ്പർതാരമായ അഷ്റഫ് ഹക്കീമിയും രംഗത്ത് വന്നിട്ടുണ്ട്. ഞങ്ങൾ നിന്നോടൊപ്പമുണ്ട് സഹോദരാ എന്നാണ് ഹക്കീമി കുറിച്ചിട്ടുള്ളത്.ഏതായാലും തുടർച്ചയായി വംശീയമായ അധിക്ഷേപങ്ങൾക്ക് ഇരയാവുന്ന വിനീഷ്യസ് ജൂനിയർക്ക് അനുകൂലമായി ലാലിഗ നിലപാടുകൾ ഒന്നും എടുക്കാത്തത് വലിയ രൂപത്തിലുള്ള വിമർശനങ്ങൾക്കാണ് ഇപ്പോൾ വഴിവക്കുന്നത്.