ബാഴ്സയുടെ ലാലിഗ കിരീടനേട്ടം, ആഘോഷത്തിൽ പങ്കാളികളായി മെസ്സിയും നെയ്മറും!

കഴിഞ്ഞ ദിവസം ലാലിഗയിൽ നടന്ന മത്സരത്തിൽ എസ്പനോളിനെ പരാജയപ്പെടുത്താൻ ബാഴ്സക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു മത്സരത്തിൽ ബാഴ്സ വിജയിച്ചിരുന്നത്. ഇതോടുകൂടി ഈ സീസണിലെ ലാലിഗ കിരീടം ബാഴ്സ സ്വന്തമാക്കുകയായിരുന്നു. മൈതാനത്ത് അധികനേരം സെലിബ്രേഷൻ നടത്താൻ പറ്റാതെ വന്നതോടുകൂടി ഡ്രസിങ് റൂമിലാണ് ബാഴ്സ താരങ്ങൾ സെലിബ്രേഷൻ നടത്തിയത്.

ഈ സെലിബ്രേഷനിൽ പിഎസ്ജി സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പങ്കാളികളായിട്ടുണ്ട്. പ്രമുഖ സ്പാനിഷ് പത്രപ്രവർത്തകനായ ജെറാർഡ് റൊമേറോയെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് മെസ്സിയും നെയ്മറും ബാഴ്സയിലെ ചില താരങ്ങളോടൊപ്പം വീഡിയോ കോളിൽ ചേരുകയായിരുന്നു എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിലൂടെയും ബാഴ്സക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

അതായത് ആഘോഷങ്ങളുടെ ഭാഗമായി ബാഴ്സ സൂപ്പർ താരമായ റൊണാൾഡ് അരൗഹോ ഇൻസ്റ്റഗ്രാമിൽ ഒരു ലൈവ് ബ്രോഡ്കാസ്റ്റിംഗ് നടത്തിയിരുന്നു. ഈ ബ്രോഡ്കാസ്റ്റിംഗിൽ ലയണൽ മെസ്സി പങ്കാളിത്തം വഹിക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണ് മെസ്സിയും നെയ്മറും തങ്ങളുടെ പങ്കാളിത്തം അറിയിച്ചിട്ടുള്ളത്. മറ്റൊരു മുൻ ബാഴ്സ താരമായിരുന്ന ഒബമയാങ്ങും ബാഴ്സയുടെ കിരീടനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.ട്വിറ്ററിലാണ് അദ്ദേഹം ബാഴ്സയുടെ കിരീട ധാരണത്തിന് ലൈക്ക് നൽകിയിട്ടുള്ളത്.

ബാഴ്സയിലേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്ന താരങ്ങളാണ് ലയണൽ മെസ്സിയും ഒബമയാങ്ങും. മെസ്സിക്ക് വേണ്ടി ബാഴ്സ ശ്രമിക്കുന്നുണ്ടെങ്കിലും ഒബമയാങ്ങിനെ ബാഴ്സ പരിഗണിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതേസമയം നെയ്മർ നിലവിൽ ബാഴ്സയിലേക്ക് തിരിച്ചെത്താൻ യാതൊരുവിധ സാധ്യതകളും ഇല്ല. നെയ്മർ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പോകാനാണ് ഇപ്പോൾ സാധ്യതകൾ തെളിഞ്ഞു കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *