മെസ്സി വരുമോ? ഏറ്റവും പുതിയ പ്രസ്താവനവുമായി ലാപോർട്ടയും വൈസ് പ്രസിഡണ്ടും!

ഈ സീസണോടുകൂടിയാണ് സൂപ്പർതാരം ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കോൺട്രാക്ട് പുതുക്കാൻ മെസ്സി താല്പര്യപ്പെടുന്നില്ല.ഈ സീസണിന് ശേഷം ക്ലബ്ബ് വിടാനാണ് മെസ്സി തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത സീസണിൽ മെസ്സി എവിടെ കളിക്കും എന്നതാണ് ആരാധകർക്ക് അറിയേണ്ടത്.

ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ എഫ്സി ബാഴ്സലോണ ഇപ്പോൾ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. മെസ്സി തിരികെ വരുമോ എന്ന ചോദ്യം ഒരിക്കൽ കൂടി ലാപോർട്ടക്ക് നേരിടേണ്ടി വന്നിരുന്നു.അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്.

ലയണൽ മെസ്സിയുടെ കാര്യത്തിൽ ഞങ്ങൾ ഇനിയും കൂടുതൽ ചർച്ചകൾ നടത്തും. ഒരു ഉറപ്പ് എനിക്കിപ്പോൾ നൽകാനാവും.ലയണൽ മെസ്സിയെ തിരികെ ബാഴ്സയിലേക്ക് എത്തിക്കാൻ വേണ്ടി ഞങ്ങൾ പരമാവധി ശ്രമങ്ങൾ നടത്തും ‘ഇതാണ് ലാപോർട്ട ജിജാന്റസ് എഫ്സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ബാഴ്സലോണയുടെ വൈസ് പ്രസിഡണ്ടായ റാഫ യൂസ്റ്റയോടും ഇക്കാര്യം ചോദിക്കപ്പെട്ടിരുന്നു.അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.

“ഇന്ന് എഫ്സി ബാഴ്സലോണയോടൊപ്പം ലാലിഗ കിരീടം നേട്ടം ആഘോഷിക്കുന്ന ഒരുപാട് പേരുടെ സുഹൃത്താണ് ലയണൽ മെസ്സി.തീർച്ചയായും ബാഴ്സ കിരീടം നേടിയതിൽ അദ്ദേഹം ഹാപ്പിയായിരിക്കും എന്നുള്ള കാര്യത്തിൽ എനിക്ക് സംശയങ്ങൾ ഒന്നുമില്ല. മെസ്സി ബാഴ്സയിലേക്ക് തിരികെ എത്താൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത് “ഇതാണ് ബാഴ്സയുടെ വൈസ് പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ബാഴ്സയിലേക്ക് തന്നെ തിരികെയെത്തും എന്നുള്ളതിന്റെ സൂചനകളാണ് ഇപ്പോൾ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടുമൊക്കെ നൽകിയിട്ടുള്ളത്.പക്ഷേ ബാഴ്സക്ക് ഇനിയും ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.ബുസ്ക്കെറ്റ്സ് പോയതോടുകൂടി ബാഴ്സക്ക് കാര്യങ്ങൾ എളുപ്പമാവും എന്നുള്ള ഒരു പ്രസ്താവന ടെബാസ് ഈയിടെ നടത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *