ഞങ്ങളൊരുമിച്ച് പ്രിയ സുഹൃത്ത് മെസ്സിയുടെ കളി കാണുന്നു:സുവാരസിനെ സ്ക്രീനിൽ കാണിച്ച് നെയ്മർ.
ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പിഎസ്ജി സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ വിജയിച്ചിരുന്നത്.വിലക്ക് മാറി തിരിച്ചെത്തിയ ലയണൽ മെസ്സി ഈ മത്സരത്തിൽ ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നു.
മത്സരത്തിൽ ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പിഎസ്ജി ആരാധകരിൽ നിന്ന് വീണ്ടും കൂവലുകൾ ഏൽക്കേണ്ടി വന്നിരുന്നു. പരിക്കേറ്റ് വിശ്രമിക്കുന്ന ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഇന്നലെ മത്സരം വീക്ഷിക്കാൻ വേണ്ടി പിഎസ്ജിയുടെ മൈതാനത്ത് ഉണ്ടായിരുന്നു. ഇതിനിടെ അദ്ദേഹം മുൻ ബാഴ്സ സൂപ്പർതാരവും സുഹൃത്തുമായ ലൂയിസ് സുവാരസിന് വീഡിയോ കോൾ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Neymar and Luis Suarez watching Leo Messi play during today’s match 🤩 pic.twitter.com/qtZFpmCqS7
— Messi Magic (@MessiMagicHQ) May 13, 2023
അതിന്റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല നെയ്മർ ജൂനിയർ തന്നെ അത് പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ സുഹൃത്തായ ലയണൽ മെസ്സിയുടെ കളി ഒരുമിച്ചിരുന്ന് കാണുന്നു എന്നാണ് നെയ്മർ അതിന്റെ ക്യാപ്ഷനായി കൊണ്ട് കുറിച്ചിട്ടുള്ളത്. എഫ്സി ബാഴ്സലോണയിൽ ഒരുമിച്ച് കളിക്കുകയും ഒരുപാട് നേട്ടങ്ങൾ നേടുകയും ചെയ്തിട്ടുള്ള താരങ്ങളാണ് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ലൂയിസ് സുവാരസ്സും.
നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടിയാണ് സുവാരസ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം പിഎസ്ജി താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഈ സീസണിന് ശേഷം ക്ലബ്ബിനോട് വിട പറയാനുള്ള സാധ്യതകൾ ഏറെയാണ്.